പാലാ: നിരവധി സ്കൂളുകളിലെ കുട്ടികളും സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപങ്ങളിൽ എത്തുന്ന പൊതുജനങ്ങളും ജിവനക്കാരും ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും ഈ രാറ്റുപേട്ട തൊടുപുഴ ഭാഗത്തേയ്ക്കും കിഴക്കൻ മലയോര പഞ്ചായത്തുകളിലേയ്ക്ക് യാത്ര ചെയ്യേണ്ടവർ മഴനനഞ്ഞും വെയിലത്ത് നിന്നും ബസിൽ കയറി പോകേണ്ട ‘ദുരുതപൂർണ്ണമായ സാഹചര്യമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് പല തവണ പ്രഖ്യാപിച്ചിട്ട് നടപ്പിലാക്കിയില്ല മൂന്നുവർഷം മുൻപ് വരെ ഇവിടെ ബസ് സ്റ്റോപ്പ് ഇല്ലാ യിരുന്നു .ജനറൽ ആശുപത്രി ജംഗ്ഷൻ കഴിഞ്ഞാൽ ളാലം പാലം ജംഗ്ഷനുമായിരുന്നു യാത്രക്കാർ അര കിലോമീറ്റർ നടന്ന് വേണമായിക്കുന്നു രണ്ട് ബസ് സ്റ്റോപ്പുകളിൽ എത്തി യാത്ര ചെയ്തിരുന്നത്.
പൊതുജനങ്ങളുടെ യാത്ര ദുരുതം മനസ്സിലാക്കി രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം പ്രസിഡൻ്റും മീനിച്ചിൽ താലൂക്ക് വികസനസമിതി അംഗമായ പീറ്റർ പന്തലാനി താലൂക്ക് സമതിയിൽ പരാതി നല്കി പാല മുൻസിപ്പൽ ടാഫിക് കമ്മറ്റി കൊണ്ട് തീരുമാനം എടുപ്പിച്ച് കോട്ടയം ആർ റ്റി ഒ.ബോർഡിൻ്റെ അനുമതി
വാങ്ങിയാണ് ഈ ബസ് സ്റ്റോപ്പ് നിലവിൽ വന്നത് ‘അടിയന്തരമായി വെയിറ്റിംഗ് ഷഡ് നിർമ്മിച്ച് ജനങ്ങളുടെ യാത്ര ദുരുതം പരിഹരിക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു.
