കോട്ടയം: ഭരണങ്ങാനം: വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ആറാം ദിനമായ ജൂലൈ 24 വ്യാഴാഴ്ച രാവിലെ 11 മണിക്ക് അൽഫോൻസാ നാമധാരികളുടെ സംഗമം ഇവിടെ നടക്കും.1953 ൽ അൽഫോൻസാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ച നാൾ മുതൽ കേരളത്തിൽ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഇടവകകളും വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും ഈ പേര് സ്വീകരിക്കുന്നുണ്ട്. ആയതുകൊണ്ട് തന്നെ എല്ലാ അൽഫോൻസാ നാമധാരികൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്.

അന്നു തന്നെ പാലാ രൂപത ഫ്രാൻസിസ്കൻ മൂന്നാം സഭാംഗങ്ങൾ ഭരണങ്ങാനം അസീസി ആശ്രമത്തിൽ ഒത്തുകൂടി കാൽനടയായി അൽഫോൻസാമ്മയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥന നടത്തും.രാവിലെ 11. 30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോർജ് തറപ്പേൽ, ഫാ. ജോസഫ് ആലാനിക്കൽ എന്നിവർ സഹകാർമികരായിരിക്കും. രാവിലെ 05 .30ന് ഫാ. എബ്രഹാം ഏരിമറ്റത്തിൽ , 06.45 ന് ഫാ. ജോൺ കണ്ണന്താനം 08 .30ന് ഫാ.ജോസഫ് തെക്കേക്കരോട്ട് എം എസ് ടി ,
10.00ന് ഫാ.മാത്യു പുല്ലുകാലായിൽ , 02.30ന് ഫാ. ജോർജ് തെരുവിൽ 03.30ന് ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ കളപ്പുര, 05.00ന് ഫാ. കുര്യൻ കാലായിൽ, 07.00ന് ഫാ. ജോസ് കിഴക്കേതിൽ എന്നിവർ വി. കുർബാനകൾ അർപ്പിക്കും. 04. 30ന് റംശാ പ്രാർത്ഥനയ്ക്ക് ഫാ. ജോസഫ് കുഴിഞ്ഞാലിൽ 06 .15ന് ജപമാല പ്രദക്ഷിണത്തിന് ഫാ. ജോസഫ് കുറുപ്പശ്ശേരിൽ എന്നിവർ കാർമികത്വം വഹിക്കും.
