തമ്പലക്കാട്:തൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 5 മണിമുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് തിലഹവനം, വിഷ്ണുപൂജ, സയൂജപൂജ, പിതൃനമസ്കാരം എന്നിവയ്ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ശ്രീ കാളിദാസമഠം വേദശർമ്മൻ തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് ശശിധരൻ നായർ നേതൃത്വം നൽകും. ക്ഷേത്ര പരിസരവും കടവുമെല്ലാം പന്തൽ കെട്ടി ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര ഗ്രൗണ്ടിൽ വാഹന പാർക്കിങ്ങിനും സൗകര്യമുണ്ട്.

ഓം നമഃ ശിവായ
– തൃക്കോവിൽ ദേവസ്വം