പാലാ :മേവട :കണ്ണ് ദാനം ചെയ്യരുത് . മരിച്ചു കഴിഞ്ഞ് അവർ കണ്ണ് ചൂഴ്ന്നു എടുക്കും;അപ്പോൾ മൃതദേഹം വികൃതമാകും ;ബോഡി കാണാൻ വരുന്ന ആളുകൾ പേടിക്കും കണ്ണ് ദാനം ചെയ്താൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ സരസമായി ചൂണ്ടി കാട്ടി മാണി സി കാപ്പൻ ജനങ്ങളുടെ ഹൃദയം കവർന്നു.മേവട കസിന്റെ ആഭിമുഖ്യത്തിൽ നടന്ന അവയവ ദാന ബോധവൽക്കരണ ക്യാമ്പും ;രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .

ഒരിക്കൽ ഒരു അവയവ ദാന യോഗത്തിൽ കേട്ട് കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്തിരിക്കുന്ന സ്നേഹിതൻ പറഞ്ഞു നമ്മൾക്ക് കണ്ണ് കൊടുക്കണ്ട .മരിച്ചു കഴിഞ്ഞാൽ അവർ വന്നു കണ്ണ് തുരന്നെടുക്കും .അപ്പോൾ മൃതദേഹം വികൃതമാകും ,മൃത ദേഹം കാണാൻ വരുന്നവർ പേടിക്കും എന്ന് .അതുകേട്ടുകൊണ്ടിരുന്ന ഒരു ഡോക്ടർ അപ്പോഴേ അത് തിരുത്തി അങ്ങനെയല്ല എന്നും മൃതദേഹത്തിന് യാതൊരു മാറ്റവും സംഭവിക്കില്ലെന്നും പറഞ്ഞു മനസിലാക്കി .അതൊക്കെയായിരുന്നു അന്നത്തെ ചിന്ത.
രക്തം ദാനം ചെയ്താൽ കുഴപ്പമാണെന്നു വിശ്വസിച്ചിരുന്ന കാലത്ത് കൊച്ചിയിൽ ഒരു മത്സര ദിവസം രാവിലെ രോഗിക്ക് രക്തം നൽകി .അതറിഞ്ഞ എല്ലാവരും വഴക്കു പറഞ്ഞു .ശക്തി കുറയുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.പക്ഷെ ഞാൻ രണ്ടു പായ്ക്കറ്റ് ഗ്ലൂക്കോസ് വാങ്ങി കഴിച്ചു .ആ മത്സരത്തിൽ എല്ലാ ദിവസത്തേക്കാളും നന്നായി കളിക്കുകയും മത്സരം വിജയിക്കുകയും ചെയ്തു .

എൻ ജയരാജ് എം എൽ എ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു .ബിജു കഴുമുള്ളിൽ അധ്യക്ഷനായിരുന്നു.ജോസ് മോൻ മുണ്ടയ്ക്കൽ ; സന്തോഷ് മേവട ;ബാലു മേവട;ജെസ്സി ജോർജ് ;ലീലാമ്മ ബിജു ;ജോസി ജോസഫ് ;രാജേഷ് ബി ;രമ്യ രാജേഷ് ,സ്മിത വിനോദ് ;മാത്യു തോമസ് ;മഞ്ജു ദിലീപ് ,ആലീസ് ജോയി ;അനീസ് കുര്യൻ ,മെർലിൻ ജെയിംസ് ; എന്നിവർ സംസാരിച്ചു .