പാലാ മുണ്ടുപാലത്തെ തറവാട് തട്ടുകട നടത്തുന്ന വ്യാപാരിയെ കുല്സിത മാർഗത്തിലൂടെ ഇറക്കി വിടാൻ കെട്ടിടമുടമയുടെയും മുൻസിപ്പാലിറ്റിയുടെയും നീക്കത്തിനെതിരെ മുൻസിപ്പൽ ആഫീസിനു മുമ്പിൽ വ്യാപാരിയും കുടുംബവും ധർണ്ണ സമരം നടത്തുമെന്ന് വ്യാപാരി ബാബു ജോസഫ് പാലത്തുങ്കൽ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാബു ജോസഫ് .

വേളാങ്കണ്ണിയിൽ ഹോട്ടൽ നടത്തി കൊണ്ടിരുന്ന താൻ കൊറോണാ കാലത്ത് അവിടെ നിന്നും നിർത്തി പോന്നതാണ് .ഉപ ജീവന മാർഗമായി ഞാൻ മുണ്ടുപാലത്ത് 5 വർഷമായി തട്ടുകട നടത്തി വരികയായിരുന്നു .മുമ്പ് കട നടത്തി കൊണ്ടിരുന്നയാൾക്ക് 10 ലക്ഷം രൂപാ നൽകിയാണ് താൻ കട ഉപകരണങ്ങൾ സഹിതം ഏറ്റെടുത്ത്.രണ്ട് ലക്ഷം രൂപാ കെട്ടിടം ഉടമയ്ക്ക് ഡിപ്പോസിറ്റ് നൽകുകയും ചെയ്തു .
എന്നാൽ കെട്ടിടം ഉടമായോ മുമ്പ് നടത്തി കൊണ്ടിരുന്ന അഭിലാഷോ കടയ്ക്കു ലൈസൻസ് ഇല്ലെന്നോ ;കെട്ടിടത്തിന് നമ്പർ ഇല്ലെന്നോ തന്നോട് പറയാതെ വഞ്ചിക്കുകയായിരുന്നു .എല്ലാ മാസവും വാടക നൽകിയിരുന്ന താൻ വാടക കുടിശിഖ വരുത്തിയെന്നും കെട്ടിടം ഉടമ കള്ളം പ്രചരിപ്പിക്കുന്നുണ്ട് .മുൻസിപ്പൽ അധികൃതരും കൈമലർത്തുകയാണ് ചെയ്തിരിക്കുന്നത് .മുൻസിപ്പൽ അധികൃതരും ;കെട്ടിടമുടമയും കുറെ പിണിയാളുകളും ചേർന്ന് തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ബാബു ജോസഫ് പറഞ്ഞു .

കെട്ടിടത്തിന് കഴിഞ്ഞ 10 വർഷമായി നമ്പർ നല്കിയിട്ടില്ലെങ്കിൽ ആ കെട്ടിടം പൊളിച്ചു കളയേണ്ടതല്ലേ;അത് മുൻസിപ്പാലിറ്റി ചെയ്തിരുന്നോ എന്ന് ബാബു ചോദിക്കുന്നു .എനിക്ക് തൊഴിലെടുത്ത് ജീവിക്കണം അതിന് കെട്ടിടമുടമയും ,മുൻസിപ്പൽ അധികാരികളും സമ്മതിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഇതിനെതിരെ നാളെ 6തിങ്കളാഴ്ച്ച ഞാനും എന്റെ ഭാര്യയും കുട്ടിയും എന്റെ മാതാവും പാലാ നഗരസഭയുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുകയാണ്.പൊതു സമൂഹവും ;മാധ്യമങ്ങളും തന്റെ ഈ ധർമ്മ സമരത്തിന് പിന്തുണ നൽകണമെന്നും ബാബു ജോസഫ് പാലത്തുങ്കൽ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു .