പാലാ: 2025 ആഗസ്റ്റ് 6,7,8 തീയതികളിൽ വൈക്കത്ത് വച്ചു നടക്കുന്ന സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3 ന് നടക്കുന്ന തൊഴിലാളി സംഗമം വിജയിപ്പിക്കുന്നതിനുള്ള സംഘടക സമതി യോഗം പാലാ എ ഐ റ്റി യു സി ഹാളിൽ ചേർന്നു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു.. എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു.

എ ഐ റ്റി യു സി ജില്ലപ്രസിഡന്റ് ഒ പി എ സലാം, ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് എം ജി ശേഖരൻ എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് ബിജു റ്റി ബി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, സിപിഐ ജില്ല കൗൺസിൽ അംഗം അനു ബാബു തോമസ്, മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ശ്യാമള ചന്ദ്രൻ, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ് എന്നിവർ പങ്കെടുത്തു.