Kottayam

അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി ,അൽഫോൻസാമ്മ ജീവിതത്തിൽ സുവിശേഷം പ്രാവർത്തികമാക്കിയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ഭരണങ്ങാനം:അൽഫോൻസാമ്മയുടെ പെരുന്നാളിന് ഭരണങ്ങാനത്ത് കൊടിയേറി ,അൽഫോൻസാമ്മ ജീവിതത്തിൽ സുവിശേഷം പ്രാവർത്തികമാക്കിയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

അൽഫോൻസാമ്മയുടെ പെരുന്നാളിന് കൊടി ഉയർത്തൽ ചടങ്ങിൽ ഭരണങ്ങാനം പള്ളിയങ്കണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്.

ജൂലൈ 19ന് തുടങ്ങി പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ആലപ്പുഴ രൂപതാ അധ്യക്ഷൻ മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്, ഉജ്ജയിൻ രൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോ മുൻ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിൽ എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ 140 ൽ അധികം വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ (റെക്ടർ) ഫാ.സക്കറിയാസ് ആട്ടപ്പാട്ട് (വികാരി സെന്റ് മേരീസ് ഫൊറോനാ പള്ളി, ഭരണങ്ങാനം) ഫാ.മാത്യു കുറ്റിയാനിക്കൽ (അഡ്‌മിനിസ്ട്രേറ്റർ)
ഫാ. ജോസഫ് അമ്പാട്ട് (വൈസ് റെക്‌ടർ)
ഫാ. ആൻ്റണി തോണക്കര (വൈസ് റെക്‌ടർ)
ഫാ.അബ്രാഹം കണിയാംപടിയ്ക്കൽ (സ്‌പിരിച്വൽ ഫാദർ )
ഫാ.അലക്സ‌ാണ്ടർ മൂലക്കുന്നേൽ (സ്‌പിരിച്വൽ ഫാദർ ,ഫാ.സെബാസ്റ്റ്യൻ നടുത്തടത്തിൽ ഫാ.അബ്രാഹം ഏരിമറ്റത്തിൽ
ഫാ.ജോർജ് ചീരാംകുഴി
ഫാ. തോമസ് തോട്ടുങ്കൽ
ഫാ. കുരുവിള തുടിയൻപ്ലാക്കൽ
ഡീക്കൻ ഡോൺ മേനാച്ചേരി CMI എന്നിവർ കൊടിയേറ്റ് തിരുകർമ്മങ്ങൾക്ക് നേതൃത്വം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top