പാലാ :ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ റെഡ് ക്രോസ്സ് സൊസൈറ്റി എല്ലാ മാസവും ജില്ലയിലെ പാവപ്പെട്ട ക്ഷയ രോഗികൾക്ക് പോക്ഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി പാലാ റെഡ് ക്രോസ്സ് സൊസൈറ്റി രണ്ടുലക്ഷം രൂപ വിലവരുന്ന 150 പോക്ഷകാഹാര കിറ്റുകൾ സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്സ് യു.എസ് മായി സഹകരിച്ച് വിതരണം ചെയ്തു.

പാലാ റെഡ് ക്രോസ്സ് ചെയർമാൻ ശ്രീ. ജേക്കബ് സേവ്യർ കയ്യാലക്കകം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട ജോസ് കെ മാണി എം പി ജില്ലാ റെഡ് ക്രോസ്സ് ചെയർമാൻ ജോബി തോമസ്, വൈസ് ചെയർമാൻ സുമേഷ് കെ.എസ് കടുത്തുരുത്തി എന്നിവർക്ക് കിറ്റുകൾ വിതരണത്തിനായി നൽകി.
പ്രസ്തുത പരിപാടി ഉൽഘാടനം ചെയ്തു യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, മുൻ ചെയർമാൻ ഷാജു തുരുത്തേൽ, കുര്യൻ ജോസഫ് പൂവത്തിങ്കൽ, ബേബിച്ചൻ പുരയിടം, ജിജി ഓലിക്കൽ യു.എസ്. കുട്ടിച്ചൻ കീപ്പുറം വൈസ് ചെയർമാൻ, സി.സി മൈക്കിൾ, തങ്കച്ചൻ കാപ്പിൽ (സെക്രട്ടറി), ദേവസ്യാച്ചൻ മറ്റത്തിൽ, ജോസഫ് കാരുണ്യ തുടങ്ങിയവർ പ്രസംഗിച്ചു.
