ഈരാറ്റുപേട്ടയിലെ നഗരസഭ ജീവനക്കാരൻ ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ പ്രതി ജയേഷനെ 14 ദിവസത്തേക്ക് വിജിലൻസ് കോടതി കോട്ടയം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇന്നലെ നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് ഒരുക്കിയ കെണിയിൽ ജയേഷിനെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പെർമിറ്റ് ശരിയാക്കി നൽകുവാൻ 3000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു