Kottayam

ദേശീയതലത്തിലും സംസ്ഥാനതലത്തിലും മെഡൽ നേട്ടവുമായി ശ്രേയ മരിയ മാത്യു


കോട്ടയം: ഇന്ത്യൻ ബാഡ്മിൻ അസോസിയേഷൻ ബാംഗ്ലൂരിൽ വച്ച് നടത്തിയ സബ്ജൂനിയർ ടൂർണമെന്റിൽ 15 വയസ്സിൽ താഴെ യുള്ളപെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും കേരള സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ ഒന്നാം സ്ഥാനവും മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനവും സിംഗിൾസിൽ മൂന്നാം സ്ഥാനവും നേടി. കോട്ടയം ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടിയാണ് ശ്രേയ മരിയ മാത്യു.

മുത്തോലി സെൻറ് ജോസഫ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്; മുത്തോലി വലിയമംഗലം വീട്ടിൽ അവിനാഷ് ആശ ദമ്പതികളുടെ മകളാണ് സഹോദരി ശ്രദ്ധ മരിയ മാത്യു പാലാ സെൻറ് തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ഷിബ്‌സ് ബാഡ്മിൻറൺ അക്കാദമിയിൽ ഷിബു ഗോപിദാസിന്റെ കീഴിൽ മൂന്നുവർഷമായി പരിശീലനം നടത്തിവരുന്നു.


2032 ലിസ്ബണിൽ നടക്കുന്ന ആസ്ട്രേലിയൻ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടണമെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം .ശ്രേയ മരിയ മാത്യു ,ഷിബു ഗോപിദാസ് (ചീഫ് കോച്ച് );ബിജോ ജോർജ് (ഡയറക്ടർ SSB);അവിനാഷ് മാത്യു ,ജോസുകുട്ടി പൂവേലി, ജോർജ്കുട്ടി ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top