പാലാ: കാർഷിക വ്യവസായ വിപ്ളവത്തിന് പാലാ രൂപത തുടക്കം കുറിക്കുന്നതിൻ്റെ നാന്ദിയാണ് സന്തോം ഫുഡ് ഫാക്ടറിയെന്ന് സഹകരണ തുറമുഖ മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.

പാലാ രൂപതയുടെ നേതൃത്വത്തിൽ സാന്തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എൻ വാസവൻ. പാലാ രൂപത ഇതിന് മുമ്പ് നടത്തിയിട്ടുള്ള സംരംഭങ്ങളെല്ലാം വിജയിച്ച ചരിത്രമുള്ളതിനാൽ ഈ സംരഭവും വിജയിക്കുമെന്നുള്ളതിൽ സംശയമില്ല.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ ഈ സംരംഭം കൊണ്ട് കഴിയുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

കൃഷി മന്ത്രി പി. പ്രസാദ് ,ജോസ് കെ മാണി എം.പി ,കെ ഫ്രാൻസിസ് ജോർജ് എം.പി ,എം.എൽ.എ മാരായ മാണി സി കാപ്പൻ ,മോൻസ് ജോസഫ് ,സെബാസ്ത്യൻ കുളത്തുങ്കൽ ,എന്നിവർ പ്രസംഗിച്ചു