പാലായിലെ കടപ്പാട്ടൂർ ക്ഷേത്രം ഇന്ന് അതിപ്രശസ്തമാണ്. മീനച്ചിലാറിൻ്റെ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് വെറും 64 വർഷത്തെ പഴക്കം മാത്രമേയുള്ളൂ എന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല.1960 ജൂലൈ 14നാണ് അവിടെ ഒരു വിഗ്രഹം കണ്ടുകിട്ടിയത്. മടത്തിൽ പാച്ചു നായർ എന്ന ഒരു മരം വെട്ടുകാരനാണ് വിഗ്രഹം കിട്ടിയത്.

1960കളിൽ കടപ്പാട്ടൂർ പാലായോട് ചേർന്നുകിടക്കുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു.ഒരു മരത്തിൻ്റെ ഉള്ളിൽനിന്നാണ് വിഗ്രഹം കണ്ടെടുക്കപ്പെട്ടത്. പുരാതനകാലത്ത് അവിടെ ഒരു അമ്പലം ഉണ്ടായിരുന്നിരിക്കണം. പുഴയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിൽ നശിച്ചതാനാവാണ് സാധ്യത. എന്തായാലും വിഗ്രഹം കിട്ടിയതോടെ അമ്പലം പുനസ്ഥാപിക്കപ്പെട്ടു. ക്ഷേത്രത്തിൻ്റെ കീർത്തി അനുദിനം വർദ്ധിച്ചുവന്നു. ഇന്ന് കാണുന്ന ക്ഷേത്രം 2006ൽ പുനർനിർമ്മിച്ചതാണ്.
കടപ്പാട്ടൂർ ഇന്ന് പാലാ നഗരത്തിൻ്റെ ഭാഗമാണ്. പഴയ കോട്ടാരമറ്റം മൈതാനം ഇന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡാണ്.
ക്ഷേത്രത്തിലേക്ക് മീനച്ചിലാറിനു കുറുകെ പാലം വന്നതോടെ ശബരിമലയുടെ ഒരു പ്രധാന ഇടത്താവളമായും കടപ്പാട്ടൂർ മഹാദേവക്ഷേത്രം മാറിക്കഴിഞ്ഞു.ഇന്ന് പാലായുടെ അഭിമാനമായ കടപ്പാട്ടൂർ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തിരു കർമ്മങ്ങളും നടക്കുകയാണ് .ഇന്ന് രാവിലെ 5.30 നു തുടങ്ങുന്ന പൂജകൾ ഉച്ച തിരിഞ്ഞു 2.30 വരെ നീണ്ടു നിൽക്കും.ആയിരങ്ങളാണ് ഇന്ന് കടപ്പാട്ടൂർ അമ്പലത്തിലെ ദർശന പുണ്യത്തിനു എത്തുന്നത് .
