തിരുവല്ല കുമ്പഴ റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനായ ഇരവിപേരൂരിൽ മാസങ്ങളായി വൻ ഗർത്തങ്ങൾ ഉണ്ടായിരുന്നു അതിനെപ്പറ്റി പലതരത്തിലുള്ള പരാതികൾ നാട്ടുകാരിൽ നിന്നും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്ക് മുമ്പ് ഈ കുഴികൾ അടയ്ക്കുന്ന ഒരു ഒരു പ്രഹസന നാടകം നടക്കുകയുണ്ടായി നല്ല രീതിയിൽ റോഡ് അടയ്ക്കുന്നതിന് പകരം ഉമിക്കരി തേച്ചുവച്ചതുപോലെ ടാർ ഇടുകയുണ്ടായി

ഇത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ അനാസ്ഥയാണ് എന്നുള്ളതിൽ സംശയമില്ല ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യാത്ര ചെയ്യുവാനുള്ള അവകാശം യാത്ര ചെയ്യുവാനുള്ള അവകാശത്തിൽ സുരക്ഷയുള്ള യാത്രയാണ് പ്രധാനം ഇങ്ങനെയുള്ള റോഡുകളിൽ കൂടി എങ്ങനെ സുരക്ഷയോടെ യാത്ര ചെയ്യുവാൻ സാധിക്കും. നാലുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അത്രയും പ്രയാസമില്ലെങ്കിലും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥ വളരെ പരിതാപകരമാണ് ഇതിനുവേണ്ട നടപടികൾ എത്രയും വേഗം അധികൃതർ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ ആവശ്യപ്പെട്ടു.
ഇതിനു മുൻപും ഇതുപോലെയുള്ള കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും പെട്ടെന്ന് ഞൊടുക്ക് പണികൾ ചെയ്തു തൽക്കാലത്തേക്ക് ഒരു ചെറിയ വിടുതൽ നൽകുകയും അതിനുശേഷം വീണ്ടും പഴയപടിയിലേക്ക് ആവുകയും ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുമ്പഴ മുതൽ തിരുവല്ല വരെയുള്ള ടികെ റോഡിൽ പല സ്ഥലത്തും ഇതുപോലുള്ള കുഴികൾ ഉണ്ടായിട്ടുണ്ടെന്നും പലപ്പോഴായി ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഇതിനൊക്കെ താൽക്കാലിക ഇടപെടൽ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും . ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വള്ളംകുളം പാലം എന്നും വർഷങ്ങൾക്കു മുൻപ് പുനർ നിർമ്മിച്ച വള്ളംകുളം പാലത്തിൽ ഇതുവരെ ടാർ ചെയ്തിട്ടില്ല എന്നുള്ളത് ഏറ്റവും പരിതാപകരമായ സങ്കടകരമായ ഒരു വസ്തുതയാണെന്നും ഇതുപോലെയുള്ള ജനദ്രോഹ നടപടികൾ എത്രയും വേഗം നിർത്തലാക്കി ജനങ്ങളെ സംരക്ഷിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
