Kerala

കിഡ്‌നി അടിച്ചു പോവണോ;കാൻസർ പിടിപ്പിക്കണോ കാർബൈഡ് ഇട്ട് പഴുപ്പിച്ച സ്വർണ്ണ കളറിലുള്ള മാമ്പഴം പാലായിൽ സുലഭം

പാലാ :നിങ്ങളുടെ കിഡ്‌നി അടിച്ചു പോകണോ എങ്കിൽ പാലായിലെ കടകളിലും ;പെട്ടി ഓട്ടോകളിലും വിൽക്കുന്ന സ്വർണ്ണ കളറിലുള്ള മാമ്പഴം വാങ്ങി തിന്നാൽ മതി .കാൻസർ പിടിപ്പിക്കണമെങ്കിലും അങ്ങനെ ചെയ്‌താൽ മതി .

ഇന്നലെ ഒരു ഹൃഹാ നാഥൻ മക്കൾ ബഹളം കൂട്ടിയപ്പോൾ ഒരു കിലോ വാങ്ങി വീട്ടിൽ ചെന്ന് കഴുകി പോളിയപ്പോൾ തന്നെ കാര്യം മനസിലായി അകമെല്ലാം വെന്തിരിക്കുന്നു.കുട്ടികളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തിയ ഹൃഹാ നാഥൻ മാമ്പഴത്തിന്റെ വീഡിയോയും അയച്ചു തന്നു .മനുഷ്യ സമൂഹത്തെ തന്നെ രോഗാതുരമാക്കുന്ന ഇത്തരം നീച കൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ് .

ഇന്നലെ ആരോഗ്യ വകുപ്പ് അനധികൃത തട്ടുകട ഒഴിപ്പിക്കാൻ ശുഷ്ക്കാന്തി കാട്ടിയപ്പോൾ അതിന്റെ നൂറിലൊന്നു ഇത്തരം കടത്തങ്ങൾക്കെതിരെ നടപടി എടുക്കുവാനും കട്ടി കൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത് .കേരളത്തിൽ വ്യാപകമായി ഇത്തരം മാമ്പഴമാണ്‌ വിറ്റ് വരുന്നത് .ഒരു നഗരസഭകളും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല .കിഡ്‌നി രോഗവുമായി വരുന്ന രോഗികൾക്ക് കനത്ത ഫീസ് ഒരുക്കി സ്വകാര്യ ആശുപത്രികളും കച്ചവടം കൊഴുപ്പിക്കുകയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top