മുത്തോലി :- മേവട സുഭാഷ് ഗ്രന്ഥശാലയിൽ നമുക്കും പാടാംസംഗീത സന്ധ്യയുടെ ഉൽഘാടനം ഗ്രന്ഥശാലാ ഹാളിൽ കൂടിയ യോഗത്തിൽ ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു. കെ.ജോർജ് നിർവഹിച്ചു.ഗ്രന്ഥ ശാലാ പ്രസിഡന്റ് R വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഗ്രന്ഥശാലകമ്പ്യൂട്ടർവൽക്കരണത്തിന്റെ ഉൽഘാടനം താ ലൂക്ക് വൈ.പ്രസിഡന്റ് അഡ്വ:സണ്ണി ഡേവിഡ് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം മഞ്ജു ദിലീപ്, ഉണർവ് സീനിയർവെൽ നെസ് ഫോറം പ്രസിഡന്റ് അഡ്വ: CM രവീന്ദ്രൻ , ലൈബ്ര റി ഭാരവാഹികളായ തോമസ് പുറ്റനാനി, ബന്നി മാത്യു,സന്തോഷ് മേവിട ;സാബു . വി.ഡി, പ്രൊ . റോസിലിന്റ് ജോർജ് എന്നിവർ പ്രസംഗിച്ചു. എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച കളിൽ 4 മണി മുതൽ സംഗീത പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ നിരവധി ഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു. റ്റി.ആർ മുരളീധരൻ നായർ , ബിനു വിടി, എൽസി ബന്നി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.