പാലാ :പാലായങ്കം :ഇത്തവണ പാലാ നഗരസഭയിലെ ഒൻപതാം വാർഡ് മൂന്നാനിയിലെ സ്ഥാനാർഥി നിർണ്ണയം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഗുരുതര പ്രത്യാഘാതമുണ്ടാക്കാൻ പോന്നതാണ്.നിലവിൽ ജോസഫ് ഗ്രൂപ്പിലെ ലിജി ബിജു വരിക്കയാനിയാണ് കൗൺസിലർ.ഇനി ഒരങ്കത്തിന് ഇല്ലെന്നു ലിജി ബിജു അടുപ്പക്കാരോടൊക്കെ മനസ്സ് തുറന്നു .അടുത്തുള്ള പലരോടും ഇങ്ങോട്ട് വന്നു മത്സരിച്ചോയെന്നു വരെ സൂചിപ്പിക്കുന്നുമുണ്ട് .

പുതിയ മൂന്നാനി വാർഡിൽ അടുത്തുള്ള ചില പ്രദേശങ്ങൾ കൂടി വന്നുട്ടുണ്ട് .അത് തങ്ങൾക്കു ഗുണമാകുമെന്നാണ് പലരും കണക്കു കൂട്ടിയിരിക്കുന്നത് .വനിതാ വാർഡ് ജനറൽ സീറ്റാവുമ്പോൾ പല ഭൈമീ കാമുകന്മാരും ഈ സീറ്റിനായി നോട്ടമിടുന്നുണ്ട്.അതിലൊരാളാണ് ജോസഫ് ഗ്രൂപ്പ് നേതാവായ മൈക്കിൾ കാവുകാട്ട്.കഴിഞ്ഞ 40 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ് മൈക്കിൾ.ഇനിയൊരു മത്സരത്തിന് ഞാനില്ലെന്ന് മൈക്കിൾ കാവുകാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു .

ഇതെന്റെ അവസാനത്തെ മത്സരമായിരിക്കും .ഇതിനു മുൻപ് ഞാൻ മത്സരിച്ചിട്ടില്ല ;എല്ലാവര്ക്കും വേണ്ടി മാറി കൊടുക്കുകയായിരുന്നു പതിവ് ഇത്തവണ ഞാൻ പതിവ് തെറ്റിക്കുകയാണ്.ഞാൻ മത്സരിച്ചിരിക്കും കടുത്ത ആത്മ വിശ്വാസമാണ് മൈക്കിളിനു ഉള്ളത്.സീറ്റില്ലെങ്കിൽ ജോർജ് പുളിങ്കാടും ;സതീഷ് ചൊള്ളാനിയും പറയട്ടെ.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഇവർ രണ്ടു പേരും എന്റെ വീട്ടിൽ വന്നു പറഞ്ഞതാണ് മൂന്നാനി വാർഡ് തരാമെന്ന് കാര്യത്തോട് അടുക്കുമ്പോൾ വാക്ക് മാറിയാൽ എനിക്കും മാറി ചിന്തിക്കേണ്ടി വരുമെന്ന് മൈക്കിൾ കാവുകാട്ടും പറയുന്നു.അടുത്തുള്ള വാർഡിലൊക്കെ ഞങ്ങളുടെ കുടുംബക്കാർക്കു വോട്ട് ഉണ്ട്.ഉണ്ടോ ഇല്ലയോ എന്ന് വേണമെങ്കിൽ ഈ തെരെഞ്ഞെടുപ്പിൽ ഞാൻ കാണിച്ചു കൊടുക്കാമെന്നും മൈക്കിൾ കോട്ടയം മീഡിയയോട് പറഞ്ഞു .
മൈക്കിൾ കാവുകാട്ട് പൊതുപ്രവർത്തന ജീവിതം തുടങ്ങിയിട്ട് 40 വർഷത്തോളം ആയി സ്കൂൾ കാലഘട്ടത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ വരികയുംസ്കൂൾ കാലഘട്ടം കഴിഞ്ഞ് പൊതുപ്രവർത്തനവും രാഷ്ട്രീയവും ബിസിനസുമായി മുന്നോട്ടു പോവുകയാണ്. 15 വർഷമായി പാലായിൽ ഒമ്പതാം വാർഡിൽ താമസിക്കുകയുംആണ്.ഏത് ആൾക്കാർക്കുംഅവരുടെ വിഷയങ്ങൾ പറയാവുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം . ദൈവദാസൻ മാർ മാത്യു കാവുകാട്ട് തിരുമേനിയുടെ കുടുംബാംഗമാണ് അനേകം സിസ്റ്റേഴ്സും വൈദികരും ഉള്ള കുടുംബമാണ് പുകൾപെറ്റ കാവുകാട്ട് കുടുംബം . കോൺഗ്രസ്.എസ്സിൽ സജീവമായി പ്രവർത്തിക്കുകയുംയൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കോൺഗ്രസ് എസിൽ പ്രവർത്തിക്കുമ്പോൾ എട്ടു പ്രാവശ്യം പാർലമെൻറ് നിയമസഭ മുനിസിപ്പൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചു.
ആ കാലഘട്ടത്തിൽ ഔസേപ്പച്ചൻ തകിടിയേലും മൈക്കിൾ കാവുകാട്ടും കൂടി രൂപം കൊടുത്തതാണ് ചെറുകിട വ്യാപാര വ്യവസായ സമിതിപിന്നീട് കോൺഗ്രസ് എസ് ദുർബലമായതോടെ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണ് ഉണ്ടായത് . വെള്ളപ്പൊക്ക ദുരിത കാലഘട്ടത്തിൽ വൈക്കം കുട്ടനാട് മേഖലകളിൽ ലോറിയിൽ ഭക്ഷണസാധനങ്ങൾ ഡ്രസ്സുകൾ എന്നിവ എത്തിച്ചു. കൊടുക്കുകയുണ്ടായിദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായം എത്തിച്ചു നൽകുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചുമാതൃകയായി ദൈവദാസൻ മാർ മാത്യു കാവുകാട്ട് തിരുമേനിയുടെ പാത പിന്തുടരുകയാണ് ഈ പൊതുപ്രവർത്തകൻ .
കഴിഞ്ഞവർഷം ഭവനം ഇല്ലാതിരുന്ന കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകി മാതൃകയായി ഫുട്പാത്തിൽ കച്ചവടം ചെയ്യുന്ന പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്ക് ഒരു സംഘടന രൂപം നൽകി ഓൾ കേരള ഫുട്‌പാത്ത് സിറ്റി വർക്കേഴ്സ് യൂണിയൻ.ആ സംഘടനാ പിൽക്കാലത്ത് വളർന്നു കേരളം മുഴുവൻ പടർന്നു പന്തലിച്ചു . പ്രവിത്താനം സെന്റ് മൈക്കിൾസ് സ്‌കൂളിന് കുടിവെള്ള ടാങ്ക് നിർമ്മിച്ച് നൽകിയ ഈ സംഘാടകൻ അതിനായി ഫാർമേഴ്‌സ് ക്ലബ്ബ് തന്നെ രൂപീകരിച്ചിരുന്നു .വിദ്യാർത്ഥികളെയും കൂട്ടി വാഴക്കൃഷി ചെയ്ത .അതിന്റെ ലാഭം കൊണ്ടാണ് കുടിവെള്ള ടാങ്ക് നിർമ്മിച്ച് നൽകിയത് . എല്ലാ തിരഞ്ഞെടുപ്പിലും ഞാൻ മറ്റുള്ളവർക്ക് വേണ്ടി മത്സരിച്ചു ഇനി ഞാനതിനില്ല.ജോസഫ് ഗ്രൂപ്പിൽ തമ്മിലടി മൂത്താൽ സീറ്റ് കോൺഗ്രസ് എടുത്തോട്ടെയെന്നാണ് മൈക്കിൾ കാവുകാട്ടിന്റെ പക്ഷം .വാഗ്ദാനങ്ങൾ പാലിക്കേണ്ടവർ പാലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാവുമെനിന്നാണ് മൈക്കിൾ കാവുകാട്ട് എന്ന പൊതു പ്രവർത്തകന്റെ പക്ഷം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

