പാലാ :കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാ വിധ ചികിത്സാ സൗകര്യങ്ങളുമുണ്ടെന്ന് പൊതു ജനത്തോട് പറയുന്ന പിണറായി എന്തുകൊണ്ട് ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നു :കോട്ടയം മെഡിക്കൽ കോളേജിനെ വിശ്വാസമില്ലാത്ത കൊണ്ടല്ലേ ഇങ്ങനെ അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നതെന്ന് :അപു ജോൺ ജോസഫ്:പാലാ ജനറൽ ആശുപത്രി കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കല്ലാത്തതിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മന്ദ്‌ഫലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രി പടിക്കൽ നടത്തിയ ധർണ്ണ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അപു ജോൺ ജോസഫ്.

പാലാ കുരിശുപള്ളി കവലയിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ ആശുപത്രി പടിക്കൽ എത്തിയത് .ധർണ്ണ സമരം ജോയി എബ്രഹാം എം പി ഉദ്‌ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ അഡ്വ ജെയ്‌സൺ ജോസഫ് ;തോമസ് ഉഴുന്നാലി ; സന്തോഷ് കാവുകാട്ട് ;കുര്യാക്കോസ് പടവൻ;അഡ്വ ജോബി കുട്ടിക്കാട്ട് ;ഷിബു പൂവേലി ; തങ്കച്ചൻ മണ്ണൂശ്ശേരി ;ജോഷി വട്ടക്കുന്നേൽ ;സിജി ടോണി ;ജോസ് എടേട്ട് ; മൈക്കിൾ കാവുകാട്ട് ,മത്തച്ചൻ പുതിയിടത്തുചാലിൽ ; ഡിജു സെബാസ്റ്യൻ ;ജോസ് കുഴികുളം ;ബാബു മുകാല ;ജോസ് പ്ലാശനാൽ ;ചാർളി ഐസക് ;ടോമി താണോലി എന്നിവർ പ്രസംഗിച്ചു.


