പാലാ : പാലാ മുൻസിപ്പൽ കൗൺസിലർ ലീന സണ്ണിക്കെതിരെ നെല്ലിയാനി റോഡിലെ വെള്ളക്കെട്ടിന്റെ പേരിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി . ഇത് ശ്രദ്ധയിൽ പെട്ട ഇരുപത്തിനാലാം വാർഡ് കൗൺസിലർ ലീന സണ്ണിയുടെ അഭിപ്രായമാണ് ചുവടെ നൽകുന്നത് .

ചിലർ വ്യക്തി വൈരാഗ്യം പോലെ എന്നെ പരോക്ഷമായി പരാമർശിച്ച് ഏത് വിഷയവും സ്വയം ഏറ്റെടുത്ത് ഗ്രൂപ്പുകളിലൂടെ ഇടുന്നത് ഒരു ഹോബിയാക്കി മാറ്റിയിട്ടുണ്ട്. വിമർശിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും ആർക്കും അവകാശമുണ്ട്. അതിനെ എതിർക്കുന്നില്ല.എന്നാൽ രാഷ്ട്രിയ താല്പര്യവും സ്വാർത്ഥ താൽപര്യങ്ങളും മുന്നിൽ നിർത്തി ചിലർ നടത്തുന്ന പ്രചരണങ്ങൾ ഞാൻ തള്ളിക്കളയുകയാണ്. തോരാതെ അതിശക്തമായി മഴ പെയ്യുമ്പോൾ അത്രയും വെള്ളം സ്വഭാവികമായി ഒഴുകി ആറ്റിലേയ്ക്ക് പോകാൻ കുറെ സമയം എടുക്കുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളളിൽ വെള്ളം കെട്ടികിടക്കുന്നത് സ്വഭാവികമാണ്.ഇത് ഇവിടെ മാത്രമല്ല, സെൻ്റ് തോമസ് സ്കൂൾ, മുന്നാനി, മുണ്ടുപാലം, ജനതാ റോഡ് ,ആൽഫോൻസാ കോളേജിൻ്റെ മുൻഭാഗം എന്നിവിടങ്ങളിൽ എല്ലാം താൽക്കാലിക വെള്ളകെട്ട് രൂപപ്പെടാറുണ്ട്.ഇവിടെയുള്ള കൗൺസിലർമാരെ ആരും കുറ്റപ്പെടുത്താറില്ല.

എന്നാൽ വൈക്കം റോഡിൽ ഉണ്ടായ വെള്ളകെട്ടിന് പല കാരണങ്ങൾ ഉണ്ടാവാം. |ഇതിന് പുറകിൽ ഉണ്ടായിരുന്ന സ്ഥലങ്ങൾ പലതും കെട്ടിടങ്ങൾ നിർമ്മിക്കാതെ തരിശായി കിടക്കുകയായിരുന്നു.അതു കൊണ്ട് അന്ന് അത് താഴ്ന്ന പ്രദേശമായതിനാൽ വെള്ളം പെട്ടന്ന് അങ്ങോട്ട് ഒഴുകി പോയിരുന്നു.എന്നാൽ കാലക്രമേണ അവിടെ കെട്ടിടങ്ങൾ വരുകയും അവരുടെ സ്ഥലങ്ങൾ വില്ലേജ് രേഖകൾ പ്രകാരം അതിര് തിരിച്ചിട്ടുണ്ടും ഉണ്ടാവാം. അതിൻ പ്രകാരം വെള്ളം ഒഴുക്കിന് തടസ്സവും നേരിട്ടിട്ട് ഉണ്ടാവാം. നിയമപരമായ റിക്കാർഡുകൾ പ്രകാരമല്ലാതെ അവർ കയറിയെടുത്തതാണന്ന് എനിക്ക് പറയാൻ സാധിക്കില്ല.തന്നെയും അല്ല അത് പൊളിച്ച് മാറ്റി തോട് വലുതാക്കാൻ കൗൺസിലർ എന്ന നിലയിൽ എനിക്കോ, മുനിസിപ്പാലിറ്റി ക്കോ അധികാരമില്ല.
പിന്നെ തീർച്ചയായും ഓടയിലെ മാല്യ ന്യങ്ങൾ നീക്കി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിൻ്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്ക് ഉണ്ട്.നഗരസഭ അത് ചെയ്തിട്ടും ഉണ്ടു്. എന്നാൽ അനാവശ്യമായി വേസ്റ്റുകൾ ആരെങ്കിലും ഓടയിലേട്ട് ഇട്ടാൽ ഓട ബേ്ളോക്കാകും.പിന്നെ സമീപത്തെ സ്ഥലം വാങ്ങിയ മുൻ കൗൺസിലർ ചെറിയാൻ സി കാപ്പൻ ടി സ്ഥലത്ത് കൂടെയുള്ള ഓട വീതി കൂട്ടി ചെയ്യാൻ തയ്യാറെടുത്ത് വരുകയാണന്നും ശക്തമായ മഴയാണ് തടസ്സമെന്നും എന്നെ അറിയിച്ചിട്ടുണ്ട്.
അതുപോലെ തന്നെ എൻ്റെ വാർഡിലെ ആവശ്യങ്ങൾ എല്ലാം സാധിക്കുന്നിടത്തോളം എൻ്റെ കഴിവിൻ്റെ പരമാവധി അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുന്നുണ്ടന്ന് അവർക്കറിയാം. പിന്നെ ഉറക്കം നടിക്കുന്നവരെ വിളിച്ച് ഉണർത്താൻ പറ്റില്ല. ഇനി ഇലക്ഷൻ കാലം ആയതിനാൽ രാഷ്ട്രിയ എതിരാളികൾ പലരും ഉറക്കം നടിക്കാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവരെ ഉണർത്താൻ ഞാനില്ല.
കഴിഞ്ഞ ദിവസം ഒരു എതിർ രാഷ്ട്രിയ ഓൺലൈൻ പത്രത്തിൽ കൊട്ടര മറ്റത്ത് 30 ലക്ഷം മുടക്കി ഞാൻ അംഗൻവാടി നിർമ്മിച്ചുവെന്ന് മാത്യഭൂമി യിൽ അവകാശവാദം മുന്നയിച്ചുവെന്നും അത് തെറ്റാണന്നും പ്രചരിപ്പിക്കുകയുണ്ടായി. എന്നോട് ചോദിച്ചപ്പോൾ മാത്രം ഞാൻ നൽകിയ വാർത്തയിൽ കൊട്ടാര മറ്റത്ത് അംഗൻ വാടിയ്ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട് ഉണ്ടെന്നും ബഡ്ജറ്റിൽ ഇതിനായി 30 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടന്നുമാണ് പറഞ്ഞത്.നിർമ്മിച്ച് കഴിഞ്ഞുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതു കൊണ്ട് നിരന്തരം എതിർക്കുന്ന ഒന്നോ ,രണ്ടോ വ്യക്തികൾ രാഷ്ട്രിയ വൈരാഗ്യം വെടിഞ്ഞ് പോരായ്മകൾ യാഥാർത്ഥ്യബോധത്തോടെ ഉൾകൊണ്ട് നാടിനായി കൈകോർക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ടും വാർഡിലെ ജനങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞു കൊണ്ടും,
സ്നേഹപൂർവ്വം
ലീനാ സണ്ണി പുരയിടം
കൗൺസിലർ ,വാർഡ് -24

