ഹരിപ്പാട്: കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ 2010, 2013, 2014 വര്‍ഷങ്ങളില്‍ രജിസ്റ്റർ ചെയ്ത അഞ്ചോളം കേസിലെ പ്രതിയായ കാർത്തികപ്പള്ളി ഏവൂർ രതീഷ് ഭവനത്തിൽ ഗിരീഷിനെ കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്‍മാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളത്ത് നിന്നും ചെയ്തു.

സ്വർണ്ണ ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽ നിന്നും സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതി അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. എറണാകുളം ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്

