കുറുപ്പന്തറ :തെരുവു നായ്ക്കളുടെ ശല്യം ജില്ലയില്‍ ദിവസവും വര്‍ദ്ധിച്ചു വരികയാണ് .ഇതൂ മൂലം കുട്ടികള്‍ക്കും ,കാല്‍നടക്കാര്‍ക്കും ,സുരക്ഷിതമായ് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ജില്ലയുടെ പല ഭാഗങ്ങളും മുഗസംരക്ഷണ വകുപ്പിന്‍റെ കണക്കു പ്രകാരം 15,000,ത്തിലധികമാണ് .അക്രമികളായ നായ്ക്കളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അസംഘടിത മേഖലയില്‍ തൊഴില്‍ എടുത്തൂ കഴിയുന്നവര്‍ക്കും ,സ്ക്കൂളിലേയ്ക്കു പോകുന്ന കുട്ടികള്‍ക്കും ,മറ്റ് കാല്‍നടക്കാര്‍ക്കും തെരുവു നായ്ക്കള്‍ മൂലം നിര്‍ഭയമായ് സഞ്ചരിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണ് .വീടുകളില്‍ കയറി ആടുകളെയും.വളർത്ത് മൃഗങ്ങളെ കൊല്ലുകയാണ് പതിവ് .ഇതുമൂലം സാധാരണ കര്‍ഷകര്‍ വളരെ സാമ്പത്തിക പ്രതിസന്ധിലായിരിക്കുകയാണ്.

ഈ പ്രശ്നം പരിഹാരിക്കണമെന്നും ,തെരുവു നായ്ക്കളെ ഇല്ലായ്മ ചെയ്യുണമെന്നും ആവശൃപ്പെട്ടു കൊണ്ടു കുറപ്പുതറ കവലയില്‍ മനുഷൃാവകാശ ഫോറത്തിന്‍റെ നേത്രത്വത്തില്‍ കൂടിയ യോഗം ജില്ല വൈസ് പ്രസിഡണ്ടു ജോയി കളരിക്കല്‍ ഉല്‍ഘാടനം ചെയ്തു .മുഖൃമന്ത്രി ,പ്രധാനമന്ത്രി ,ഹൈക്കോടതി ,സുപ്രീം ക്കോടതി എന്നിവടങ്ങളില്‍ ഭീമ ഹര്‍ജി നല്‍കുന്നതിനു വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് ജനങ്ങളില്‍ നിന്നും ഒപ്പു രേഖരണം നടത്തൂകയുണ്ടായി.സലാമി ബാബു ,ഷാജി ദാഹസൈന്‍ ,റിജോ അജി ,പി.കെ.ജോയി ,കെ.വി.ജോയി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രത്വം നല്‍കി.

