
ഈരാറ്റുപേട്ട: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ

സംഘടനാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു സ്നേഹാദരവ് ഒരുക്കിക്കൊണ്ട് നടക്കുന്ന ഈഴവ മഹാസംഗമത്തിനായി ഈരാറ്റുപേട്ട നഗരം പീതസാഗരമായി. 2025 മെയ് 22 ന് ഈരാറ്റുപേട്ട ആർ.ശങ്കർ(പി.ടി.എം.എസ്, ഓഡിറ്റോറിയം)നഗറിൽ ആണ്. സമ്മേളനം വൈകുന്നേരം 3 മണിക്ക്. വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും മുട്ടം കവലയിൽ വച്ച് ഒരേ യൂണിഫോംധാരികളായ 501 കുമാരി സംഘം പ്രവർത്തകരും, യൂണിഫോം ധാരികളായ നൂറുകണക്കിനു വനിതാസംഘം പ്രവർത്തകരും, വിവിധ നാടൻ കലാരൂപങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടർന്ന് ആയിരങ്ങൾ അണി ചേരുന്ന ഈഴവ മഹാസംഗമംവും, ശാക്തേയം സ്ത്രീശക്തി – ശ്രീശക്തി സമാപന സമ്മേളനവും 3.30 ന് യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്നു യൂണിയൻ ചെയർമാൻ ഒ.എം. സുരേഷ് ഇട്ടികുന്നേൽ, കൺവീനർ എം.ആർ. ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയല എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരമധ്യത്തിൽ പടുകൂറ്റൻ ഫ്ളക്‌സ് ബോർഡുകളും കൂടാതെ യൂണിയന് കീഴിൽ ഉള്ള 49 ശാഖാകളിലും ഫ്ളക്‌സ് ബോർഡുകളും പോസ്‌റ്ററുകളും കൊടി തോരണങ്ങളും നിറഞ്ഞു. യൂണിയൻ നേതൃത്വം ഇതിനായി ശാഖാമീറ്റിങ്ങുകളും മേഖലാമീറ്റിങ്ങുകളും പൂർത്തീകരിച്ച് കഴിഞ്ഞു. വനിതാസംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശാക്തേയം സ്ത്രീശക്തി – ശ്രീശക്തി മേഖലാ ആയിരങ്ങൾ അണിച്ചർന്നു. ശ്രീ വെള്ളാപ്പള്ളി നടേശനും ശ്രീ. തുഷാർ വെള്ളാപ്പള്ളിയും മറ്റ് വിശിഷ്ടാതിഥികളും എത്തുമ്പോഴേക്കും ഈരാറ്റുപേട്ട അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലായി മാറും.
സമ്മേളനത്തിനു യൂണിയൻ ചെയർമാൻ ഒ.എം. സുരേഷ് ഇട്ടികുന്നേൽ അധ്യക്ഷത വഹിക്കും. എസ്.എൻ. ട്രസ്‌റ്റ് ബോർഡ് മെമ്പർ. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം ചെയ്യും. സജീഷ് മണലേൽ ആമുഖപ്രസംഗം നടത്തും. യൂണിയൻ കൺവീനർ, എം.ആർ. ഉല്ലാസ് സ്വാഗതം ആശംസിക്കും. സെബാസ്‌റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, ഇൻകം ടാക്‌സ് അസിസ്‌റ്റൻ്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ്, കേരളകൗമുദി ജില്ലാ ചീഫ്. ബാബുരാജ്, വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എ.ഡി.സജീവ് വയല, കെ.ആർ.ഷാജി തലനാട്, അനീഷ് പുല്ലുവേലിൽ, രാമപുരം സി.ടി രാജൻ, കെ ജി. സാബു, സി.പി. സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, സീഗീത അരുൺ, അരുൺ കുളംപിള്ളി, ഗോപൻ പിറയാർ എന്നിവർ ആശംസകൾ നേരും. യൂണിയന്റെ ഉപഹാരം ഒ.എം. സുരേഷ് ഇട്ടികുന്നേൽ, സജീവ വയല, എം.ആർ. ഉല്ലാസ് എന്നിവർ ചേർന്ന് നൽകും മിനർവ മോഹൻ കൃതജ്ഞത പറയും, ഷാജി തലനാട്, അനീഷ് പുല്ലുവേലിൽ, രാമപുരം സി.റ്റി. രാജൻ, കെ ജി സാബു, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട്, സഗീത അരുൺ, അരുൺ കുളമ്പള്ളി, രാജി ജിജിരാജ്, ഗോപൻ പിറയാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

