Kerala

ഒരേ വീട്ടിലേക്ക് രണ്ടു വർഷങ്ങൾക്കു ശേഷം അതേ മാർക്ക്., ഒരേ മാർക്കോടെ സ്ക്കൂൾ ടോപ്പർമാർ എന്ന അപൂർവ്വനേട്ടവുമായി സഹോദരിമാർ

 

പാലാ :മുത്തോലി: ദുബായിയിൽ പ്രവാസിയും ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ് സ്കൂളിലെ സി.ബി.എസ്സ് സി ഗ്രേഡ് 12 വിദ്യാർത്ഥിയുമായിരിക്കെ, കോമേഴ്സ് വിഭാഗത്തിൽ 2023 ൽ അഞ്ഞൂറിൽ നാനൂറ്റി എൺപത്തൊൻപതു മാർക്ക് നേടി 97.8 ശതമാനത്തോടെ സ്ക്കൂൾ ടോപ്പറായ മാറിയ മെൽവിയ മാത്യൂസിന് ശേഷം 2025 ൽ അതേ സ്കൂളിൽ നിന്നും അതേ (98.7) മാർക്കോടെ (500 ൽ 489 മാർക്ക്) സഹോദരി മെലിസാ മാത്യുസും സ്കൂൾ ടോപ്പറായത് വീട്ടുകാർക്കും സ്കൂളിനും കൗതുകമായി.

മൂന്നിലവിൽ നിന്നുള്ള പ്രവാസി ദമ്പതിമാരായ വാകക്കാട് കുന്നയ്ക്കാട്ട് മാത്യൂവിന്റെയും മഞ്ജുവിൻ്റെയും മക്കളാണ് ഇരുവരും. ഇഷ്ടവിഷയങ്ങളിലും പഠന രീതികളിലുമെല്ലാം സമാനതകൾ പ്രകടിപ്പിച്ചിരുന്ന ഇരുവരും ഒരേ മാർക്കോടെ സ്കൂൾ ടോപ്പർമാരായെന്ന വാർത്ത ആശ്ചര്യത്തോടെയാണ് സ്കൂൾ അധികൃതരും ബന്ധുക്കളും കൂട്ടുകാരും കേട്ടത്.

രണ്ടു പേർക്കും ട്യൂഷൻ ഉണ്ടായിരുന്നില്ല എന്നതും ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നു. മെ ലിസായുടെ ഉയർന്ന മാർക്കു നേട്ടത്തിനൊപ്പം രണ്ടുവർഷം മുൻപ് ലഭിച്ച തൻ്റെ ഉയർന്ന മാർക്കു നേട്ടം ഒരിക്കൽ കൂടി സ്മരിക്കപ്പെടുന്നതിൽ മെൽവിയയും കൊച്ചു സഹോദരൻ മെലാനിയോ മാത്യുസും ഏറെ സന്തോഷത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top