Kerala

ഏതാനും ലക്ഷം രൂപാ മാത്രം മതി ചിത്രം റിലീസാകാൻ ;കുളപ്പള്ളി ലീല വരെ അഭിനയിച്ച ചിത്രം പണത്തിന്റെ ഞെരുക്കം മൂലം പെട്ടിയിൽ ഉറങ്ങുമ്പോൾ വൈകാരിക കുറിപ്പുമായി റിയാസ് മുഹമ്മദ് എന്ന സംവിധായകൻ

ഏതാനും ലക്ഷം രൂപാ മാത്രം മതി ചിത്രം റിലീസാകാൻ ;കുളപ്പള്ളി ലീല വരെ അഭിനയിച്ച ചിത്രം;സൈറ്റിൽ ഒരു ഊണ് പാഴ്‌സൽ വാങ്ങി രണ്ടു പേർ കഴിക്കുന്ന അവസ്ഥ വരെയെത്തി.ആ ചിത്രം  പണത്തിന്റെ ഞെരുക്കം മൂലം പെട്ടിയിൽ ഉറങ്ങുമ്പോൾ വൈകാരിക കുറിപ്പുമായി റിയാസ് മുഹമ്മദ് എന്ന സംവിധായകൻ

സന്തോഷത്തോടെ എൻ്റെ രണ്ടാമത്തെ സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്യേണ്ടതായിരുന്നു ഇത് സങ്കടത്തോടെയാണ് ചെയ്യുന്നത്

എന്താണ് ശരിക്കും സംഭവിച്ചത് 

എന്താണ് ശരിക്കും സംഭവിച്ചത്.2 വർഷം മുമ്പ് ഫ്ലവേഴ്സ് ഒരു കോടിയിൽ എൻ്റെ സിനിമ ജീവിത കഥ കേട്ട് ഒരു കൊച്ചു സിനിമ ചെയ്യാൻ ഒരാൾ വന്നു . കോട്ടയം സ്വദേശിയായ രാജു സാർ. പുതുമുഖങ്ങൾ മാത്രമുള്ള കൊച്ചു സിനിമ എന്നതിൽ നിന്ന് പിന്നീട് മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉള്ള സിനിമ എന്ന രീതിയിലേക്ക് മാറ്റം വന്നപ്പോഴും ബഡ്ജറ്റിന് മാറ്റം വന്നില്ല . എന്തുകൊണ്ട് എന്ന ചോദ്യമായിരിക്കും നിങ്ങൾക്കുണ്ടാക്കുക. ഇതിൽ വർക്ക് ചെയ്ത പലരും പണം വാങ്ങാതെയും അലെങ്കിൽ ചെറിയ തുക ദിവസം 500 രൂപ എന്ന രീതിയിലും വർക്ക് ചെയ്തു ഈ പണം പോലും പലർക്കും ലഭിച്ചില്ല എന്നതാണ് വസ്തുത തിരകഥയും സംഭാഷണവും എഴുതിയ ബിബിനു പോലും അവർ ജോലി ചെയ്താൽ ഒരു ബംഗാളിക്കു രണ്ട് ദിവസം കിട്ടുന്ന പ്രതിഫലമമാണ് ഒന്നര മാസത്തെ അദ്ധ്വാനത്തിനും Script നും ലഭിച്ചത്.

കോസ്റ്റ്യൂ ഡയക്ടർ ഫർഷാൻ ഒപ്പം നിന്നവർക്കു പോലും പണം കൊടുക്കാൻ പറ്റാതെ വിഷമിച്ചതും അസിസ്റ്ററ്റുമാരായ ലിൻ്റോ യ്ക്കും , അർജുനും പ്രിയയ്ക്കും പറഞ്ഞ പണത്തിൻ്റെ 4 ൽ ഒരു ഭാഗം പോലും ലഭിച്ചില്ല എന്നതും എനിക്ക് ദുഃഖകരമായ കാര്യമായിരുന്നു . ഇതിൽ എന്നോടൊപ്പം പ്രവർത്തിച്ച പലരുടെയും അവസ്ഥയും ഇതുതന്നെ ഓരോ ആളുകളുടെ പേരുകൾ എടുത്തു പറയുന്നില്ല പിന്നെ ഭക്ഷണം താമസം പോട്ടെ അതൊന്നും ഒന്നും പറയുന്നില്ല . ഇതൊക്കെ ആയാലും സിനിമ ഇറങ്ങിയാൽ മതിയെന്ന ചിന്തയില്ലായിരുന്നു ഞങ്ങളൊക്കെ അത് കൊണ്ട് ബാക്കി post work നു കിട്ടാൻ ഉള്ളതും work ചെയ്തതതിനും പൈസ വാങ്ങിയില്ല . പിന്നീട് ഒന്നര വർഷം പെട്ടിയിൽ ഇറങ്ങുമെന്ന എല്ലാ പ്രതീക്ഷയും പോയി എല്ലാവരും ഈ സിനിമയെ കുറിച്ച് മറന്നു തുടങ്ങിയപ്പോൾ പ്രൊസ്യൂസർ വിളിച്ച് എഡിറ്റിംങ്ങ് തുടങ്ങാമെന്ന ശുഭവാർത്ത അറിയിച്ചു .

എഡിറ്റിംങ്ങും ഡബ്ബിങ് എന്നിവ തീർന്ന് പിന്നീട് കുറച്ച് മാസം കഴിഞ്ഞ് നജിം അർഷാദ് ആലപിച്ച ജസ്റ്റിൻ തോമസ് സംഗീതം നല്കിയ സിനിമയിലെ ആദ്യ ഗാനം റികോഡ് ചെയ്തു. പിന്നീട് കുറച്ച് മാസത്തിന് ശേഷം ബാക്കി ഗാനങ്ങളുടെ ചിത്രീകരണവും ഭംഗിയായി നടന്നു .ഇതിനിടയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു അത് കൊണ്ടു അവിടെയും payment വാങ്ങാതെ ഞങ്ങൾ work ചെയ്തു എല്ലാം അഡ്ജസ്റ്റ് ചെയ്തു . രാവിലെ 7 മുതൽ പിറ്റേ ദിവസം രാവിലെ 6 വരെ നീണ്ട ഷൂട്ടിങ്ങിന് ശേഷം നമ്മൾ കൊണ്ടുവന്ന ആർട്ടിസ്റ്റുകൾക്ക് വിശ്രമിക്കാനും ഉറങ്ങാനും റൂം എടുത്തു നല്കാത്ത കൊണ്ടു ഞാനും writer Bibin Joy യും ഒരു രാത്രി മുഴുവൻ പുറത്ത് കസേരയിട്ട് ഉറങ്ങിയതും ഈ സിനിമ എങ്ങനെയെങ്കിലും പുറത്തിറങ്ങാനാണ് .

കുറച്ചു ദിവസത്തിന് ശേഷം പ്രൊഡ്യൂസർ ഭക്ഷണ ചിലവിന് തന്ന കുറച്ച് പണം കൊണ്ട് ഫൈനൽ എഡിറ്റിംങ്ങ് തുടങ്ങി. ഒരു ഊണ് വാങ്ങി ഞാനും തിരക്കഥാ കൃത്തും പാതി വീതം എന്നും കഴിച്ചിരുന്നത് എഡിറ്റർക്ക് സങ്കടം തോന്നി അദ്ദേഹം പ്രൊഡ്യൂസറോഡ് ഒരു തവണ വിളിച്ചു പറയുകയും ചെയ്തു അവസാനം പൈസ തികയാത്ത കൊണ്ട് ഞങ്ങളുടെ കീശ കീറി ഈ അവസ്ഥയിൽ കുറെ പൈസ കയ്യിൽ നിന്ന് ഇറങ്ങി 99% പൂർത്തിയാക്കി . work പെരുന്നാൾ സമയത്തു ആയത് കൊണ്ട് ആ പെരുന്നാളും വെള്ളത്തിൽ ആയി. മൂന്ന് നാല് ദിവസം കൊണ്ട് അത് പൂർത്തിയായാൽ BGM ഒഴികെ ബാക്കിയെല്ലാം ചിത്രാഞ്ജലിയിൽ ആയതു കൊണ്ട് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതയും ഇല്ല താനും മാക്സിമം 50000 രൂപയിൽ താഴെ എന്നിട്ടും കുറച്ചധികം മാസങ്ങളായി ഒരു നടപടിയും പ്രൊഡക്ഷൻ സൈഡിൽ നിന്ന് വരുന്നില്ല ചോദിക്കുമ്പോൾ ഇടക്ക് നിങ്ങൾ കയ്യിൽ നിന്ന് മുടക്കി  പടം ഇറക്കാനും പറയുന്നുണ്ട്. അവരുടെ കാലു പിടിച്ചു നോക്കി രക്ഷ ഇല്ല. സിനിമയിൽ ജോലിയ്ക്ക് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നത് പകരം സ്വന്തം ജോലിയും പണ വും കളഞ്ഞ് സിനിമ പുറത്തിറക്കാൻ ഓടി നടന്ന ഞങ്ങളുടെ ആ ത്യാഗങ്ങൾ വെറുതെയായോ എന്നൊരു സംശയം. ഈ സിനിമയിൻ ഞങ്ങൾക്ക് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഞങ്ങൾ ഈ ത്യാഗങ്ങൾ ഒക്കെ സഹിച്ചത്.ധ്യാൻ ശ്രീനിവാസൻ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം കൊണ്ട് ഞങ്ങൾ സിനിമ നിർമ്മിച്ചു .

ഈ സിനിമ കാണാതെ എന്നെ വിമർശിക്കുന്നവരോട് എനിക്ക് പരിഭവമില്ല പുതുമുഖങ്ങളെ വച്ച് പോലും 1 കോടിയ്ക്ക് സിനിമ എടുക്കുന്നവരുടെ ഇടയിലാണ്
പ്രശാന്ത് മുരളി, കോട്ടയം രമേശ് ചേട്ടൻ കുളപ്പള്ളി  ലീല ചേച്ചി, അരുൺ ശങ്കരൻ പാവുമ്പ , ജോഡി പൂഞ്ഞാർ, ജിനു കോട്ടയം, കോട്ടയം പുരുഷൻ, ജോമോൻ ജോഷി, ശ്രികാന്ത് വെട്ടിയാർ , അഡ്വ ജോയി ജോൺ എന്നീ വലിയ താരനിരയായി സിനിമ ചെയ്തത്. എൻ്റെ സിനിമയെ പറ്റി മുൻധാരണ വച്ച് ഡബ്ബ് ചെയ്ത ഭാഗം കണ്ട പലരുടെയും അഭി പ്രായം എന്തായാലും മാറിയിട്ടുണ്ട്. ഇതിറങ്ങിയാൽ വലിയ ഹിറ്റ് ആകുമെന്ന വീമ്പ് പറച്ചില്ലൊന്നും ഞാൻ നടത്തില്ല പക്ഷേ 2 മണിക്കൂർ നിങ്ങളെ തൃപ്തിപ്പെടുത്തുമെന്നുറപ്പാണ് ഇതിനെ പറ്റി പ്രൊഡ്യൂസർക്കും സംശയം ഒന്നും ഇല്ല അതുകൊണ്ടാണല്ലോ ഡബ്ബിങ്ങിന് ശേഷം വീണ്ടും പണം മുടക്കിയത്.
ഇപ്പോൾ കുറച്ച് മാസങ്ങളായി ഉള്ള മൗനം എന്തായിരിക്കും . രണ്ട് ലക്ഷത്തിന് താഴെ മാത്രം ഇനി മുടക്കിയാൽ സിനിമ ഇറങ്ങും എന്ന അവസ്ഥയിലും എന്തായിരിക്കും ഈ അലസതയ്ക്ക് കാരണം ഇപ്പോൾ 3 കൊല്ലം ആയി പെട്ടിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് .

ബാക്കി വർക്കുകൾക്കും മുമ്പ് ചെയ്തതുപോലെ ഞങ്ങൾ സൗജന്യമായി തന്നെ ചെയ്തു തരാമെന്ന് പറഞ്ഞിട്ടും അനക്കമില്ല വീണ്ടും പെട്ടിയിൽ ആയി  ഡിസ്റ്റിബ്യൂഷനും മറ്റു ബിസിനസുകളും അടക്കം സംസാരിച്ചു വെച്ചിരിക്കുന്നു അവരുടെ ചോദ്യത്തിനും മറുപടി കൊടുക്കാൻ കഴിയില്ല. വീടും സ്ഥലവും വിറ്റ് പടം ഇറക്കാൻ ആഗ്രഹം ഉണ്ടെങ്കിലും 100 രൂപ തികച്ചു എടുക്കാൻ എന്റെ കയ്യിൽ ഇല്ല. ഇനിയും പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കും ചോല വിസ്കിയുടെ റിലീസിനു. (അമീറയിൽ സംഭവിച്ച പോലെ പോലെ കുറെ സങ്കട കഥകൾ കൂടി പറയാൻ ഉണ്ട് അത് flowers ഒരു കോടി പോലത്തെ പ്രോഗ്രാമിൽ പറയാം, ആ പരിപാടി കണ്ടു വന്ന ആൾ ആയതു കൊണ്ടാകാം അതെ രീതിയിൽ തന്നെ ഞങ്ങളുടെ അടുത്ത് പെരുമാറിയത് .

എന്ന്, ചോല വിസ്കി ഡയറക്ടർ
റിയാസ് മുഹമ്മദ്‌…9539742470

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top