പാലാ: അല്ലപ്പാറ: ഓട്ടൻ തുള്ളൽ കലാകാരൻ പാലാ കെ.ആർ മണിക്ക് നാട്ടുകാരുടെ ആദരവ് ഇന്ന്

അമ്പലപ്പുഴ തുഞ്ചൻ സ്മാരക അവാർഡ് നേടിയ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ പാലാ കെ.ആർ മണിക്ക് അല്ലപ്പാറ സഹൃദയ സമിതി ആദരവ് നൽകുന്ന പൂവേലിക്കൽ മാമച്ചൻ്റെ വസതിയിൽ ചേരുന്ന പൗരയോഗത്തിൽ വെച്ച്

കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ മെമൻ്റോ നൽകി ആദരിക്കുകയും ,കരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് പൊന്നാട അണിയിച്ച് ആദരിക്കുന്നതുമാണ്.
അല്ലപ്പാറ സഹൃദയ സമിതിയുടെ ആദരവ് യോഗത്തിൽ കരൂർ പഞ്ചായത്തിൻ്റെ സ്വന്തം സാഹിത്യകാരൻ ജോർജ് പുളിങ്കാട് ,അഡ്വ: എസ് ഹരി ,ജോസുകുട്ടി പൂവേലി ,ജോയി കളരിക്കൽ ,ലിജോ ആനിത്തോട്ടം ,അനീഷ് കുന്നത്തോലിക്കൽ തുടങ്ങിയവർ പ്രസംഗിക്കും

