ഇന്നലെ നടന്ന മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന്റെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു .യു ഡി എഫ് പാനലിൽ വിജയിച്ച ഒരാൾ ബിജെപി കാരാണെന്നതാണ് പ്രശ്നങ്ങൾക്ക് കാരണം .പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപി യിൽ ലയിച്ച വകയിൽ ബിജെപി ആയതാണ് വിജയിച്ച റിനോജ് മാത്യു.

തോറ്റ യു ഡി എഫ് സ്ഥാനാര്ഥികളെല്ലാം തന്നെ നേരിയ വോട്ടിനാണ് തോറ്റതെന്നതും വിമർശനത്തിന് ആക്കം കൂട്ടിയിട്ടുണ്ട് .യു ഡി എഫിന്റെ ഒരു നോമിനേഷൻ തള്ളി പോയതിനെ പല കോൺഗ്രസുകാരും വിമർശിച്ചു .എത്ര ലാഘവത്തോടെയാണ് തെരഞ്ഞെടുപ്പിനെ കണ്ടത് എന്നാണ് പല കോൺഗ്രസുകാരും ചോദിക്കുന്നത് .ബിജെപി യെ യു ഡി എഫിൽ ചേർക്കാൻ ആര് അനുമതി നൽകിയെന്നും ,ഇതിനു മേൽ കമ്മിറ്റിയുടെ അനുവാദമുണ്ടോ എന്നുമാണ് കോൺഗ്രസുകാർ ചോദിക്കുന്നത് .

ഇതിനിടയിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയോട് അനുബന്ധിച്ചുള്ളവർ യു ഡി എഫ് സ്ഥാനാർഥിക്കു വോട്ട് ചെയ്യാതെ എൽ ഡി എഫിന് വോട്ട് മറിച്ചെന്നും ആരോപണം കോൺഗ്രസുകാർ ഉയർത്തുന്നുണ്ട് .ഒരു കോണ്ഗ്രുകാരൻ പറഞ്ഞത് പാലായിലെ അഗ്രികൾച്ചറൽ എംപ്രൂവ്മെന്റു സൊസൈറ്റിക്ക് മുൻപുണ്ടായ ഗതികേട് ഇനി പാർട്ടിക്കൂണ്ടാകാൻ പാടില്ല എന്നാണ്.ഡി സി സി യുടെ അനുവാദമില്ലാതെ ഇത്തരം ഒറ്റയാൻ നീക്കങ്ങൾ നടത്തി കോൺഗ്രസിനെ വെട്ടിലാക്കുന്നവരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോൺഗ്രസുകാർ ആവശ്യപ്പെടുന്നുണ്ട് .ഇത് പാലാ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന് കോൺഗ്രസുകാരും ഏറെയുണ്ട് .
അതേസമയം ജനപക്ഷം കേന്ദ്രങ്ങളിൽ കടുത്ത ആഹ്ളാദമാണ് ഈ വിജയം മൂലം സംജാതമായിരിക്കുന്നത് .കോൺഗ്രസിന്റെ വോട്ട് വാങ്ങി വിജയിക്കുകയും അവരുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയും ചെയ്തത് ജനപക്ഷ വിജയത്തിന് തിളക്കം കൂട്ടുന്നുണ്ട് .കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഷോൺ ജോർജിന്റെ ജില്ല പഞ്ചായത്ത് വിജയം പോലെയാണ് ജനപക്ഷ കേന്ദ്രങ്ങൾ ഈ വിജയത്തെ കാണുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

