പാലാ ജനറൽ ആശുപത്രിയിൽ സന്ദർശന പാസ്സിൽ തട്ടിപ്പ് .പാലാ ജനറൽ ആശ്വപത്രിയിൽ രോഗി സന്ദർശന പാസ്സ് അൻപത് രൂപയാണ് വാങ്ങുന്നത് അഞ്ച് രൂപയായിരുന്നു മുമ്പ് വാങ്ങിയിരുന്നത്. ഈ സന്ദർശന പാസ്സ് സെക്യൂരിറ്റി തിരികെ വാങ്ങുകയും സമയം തിരുത്തി അടുത്ത ആൾക്ക് നൽകിയാണ് പുതിയ തട്ടിപ്പ് .

9.20 ന് കൊടുത്ത പാസ്സ് തിരികെ വാങ്ങി സമയം തിരുത്തി 11.20 ന് വീണ്ടും നൽകിയിരിക്കുന്നതാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. അധികൃതർ ശ്രദ്ധിക്കണം സന്ദർശന പാസ്സ് 50 രൂപയാക്കിയ നടപടിയിൽ പ്രതിഷേധം ശക്തവുമാണ് . ഈ സമയത്ത് തന്നെയാണ് ഇത്തരത്തിൽ തിരിമറിയും നടക്കുന്നത്.ജീവനക്കാർ തമ്മിലുള്ള വഴക്കും ;രഹസ്യമായി മദ്യപാനവും ഈ ആശുപത്രിയിൽ നടക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവുകളും പലരും ചൂണ്ടി കാട്ടുന്നുണ്ട്.

സമൂഹത്തിന്റെ ജിഹ്വയായി ഓൺലൈൻ പത്രങ്ങൾ മാറിയപ്പോൾ പാലായിലെ ചില അധികാര കേന്ദ്രങ്ങൾക്ക് ഓൺ ലൈൻ പത്രങ്ങളോട് ഇപ്പോഴും പുശ്ച0 മാറിയിട്ടില്ല.തങ്ങൾ എല്ലാ കാലത്തും വിജയിച്ചു കൊള്ളും ;കഴിഞ്ഞ പ്രാവശ്യത്തേതിലും കൂടുതൽ ഭൂരിപക്ഷം ലഭിച്ചു കൊള്ളും എന്ന മിഥ്യ ധാരണയിലാണ് അവരുടെ നീക്കങ്ങൾ . തനിക്ക് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തിന്റെ നിദാനം മ പത്രങ്ങൾ ആണെന്നാണ് ഇത്തരം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് .പക്ഷെ ജോസ് കെ മാണി വിരോധമാണെന്നുള്ള നഗ്ന സത്യം പലരും മനസിലാക്കിയിട്ടില്ല .എല്ലാ കാലത്തും ജോസ് കെ മാണി വിരോധം നിലകൊള്ളണമെന്നുമില്ല .രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലാവണമെന്നുമില്ല.അത് ചിലപ്പോൾ ഉദ്ദേശിക്കുന്നതിൽ കൂടുതലും കുറവും ആവാം .
ഇക്കഴിഞ്ഞ നാളുകളിൽ പാലായിൽ വായനക്കാർ ഉള്ള മൂന്ന് സംഭവങ്ങളിൽ മൂന്നും പൊതു സമൂഹത്തിൽ കൊണ്ടുവന്നിട്ടുള്ളത് മൂന്ന് ഓൺ ലൈൻ പത്രങ്ങളാണ് .ട്രാവൻകൂർ ന്യൂസ് മുണ്ടാങ്കൽ ഇളന്തോട്ടം റോഡിന്റെ ശോച്യാവസ്ഥ പൊതു ജന മധ്യത്തിൽ കൊണ്ടുവന്നപ്പോൾ;പൈക ന്യൂസ് പാലാ ജനറൽ ആശുപത്രിയിൽ നടന്നു വരുന്ന വൻ തട്ടിപ്പാണ് പുറത്ത് കൊണ്ടുവന്നത്.50 രൂപാ പ്രവേശന ഫീസ് കുത്തനെ ഉയർത്തിയതും പോരാ .ഒരു തവണ ഉപയോഗിച്ച പ്രവേശന ടിക്കറ്റ് തിരുത്തി വീണ്ടും ഉപയോഗിക്കുന്ന ജീവനക്കാരന്റെ തട്ടിപ്പും ആണ് പുറത്തു വന്നിരിക്കുന്നത് .അതുപോലെ തന്നെ ലോക പ്രശസ്ത വനിതയായ ദയാഭായി കർഷക കേന്ദ്രമായ പാലായിൽ വച്ച് കേരളത്തിൽ അഗ്രി കൾച്ചർ ഇല്ല ,അഗ്രി ബിസിനസ് മാത്രമേയുള്ളൂ എന്ന് വിമർശനം ഉയർത്തിയപ്പോൾ അത് പൊതു സമൂഹത്തിൽ എത്തിച്ചതും കോട്ടയം മീഡിയാ ആയിരുന്നു .
ലോകം മുഴുവൻ മാറുകയാണ് ,അതിന്റെ ഭാഗമായി ഓൺലൈൻ രംഗം കീഴടക്കുമ്പോൾ ഇന്ന് പത്ര പ്രവർത്തനവും ഓൺലൈനുകൾ കീഴടക്കി കൊണ്ടിരിക്കുകയാണ്.അതിന്റെ ഭാഗമായി പാലായിലും മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് .എന്നാൽ പാലായിലെ ചില അധികാരികൾക്ക് ഓൺ ലൈൻ പത്രങ്ങളെ പുശ്ചമാകുമ്പോൾ.നിങ്ങൾക്ക് ഹാ കഷ്ട്ടം എന്നെ പറയുവാനുള്ളൂ.
തങ്കച്ചൻ പാലാ
കോട്ടയം മീഡീയാ
ഉടൻ വരുന്നു :അരിമണിയൊന്നു കൊറിക്കാനില്ല;തരിവളയിട്ടു നടക്കാൻ മോഹം ;പാലാ നഗരസഭയിൽ ഞമ്മക്ക് ആറ് സീറ്റ് വേണം

