കോൺഗ്രസിൻ്റേതെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞത് കോൺഗ്രസ് വിമതൻ്റെ കൊടിമരം. സിപിഐഎമ്മിന് പിന്തുണ നൽകുന്ന പി കെ രാഗേഷിൻ്റെ നേത്യത്വത്തിൽ സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്ഐ പ്രവർത്തകർ അബദ്ധത്തിൽ പിഴുതെറിഞ്ഞത്. പിന്നാലെ കൊടിമരം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ കെ രാഗേഷിൻ്റെ നേത്യത്വത്തിലാണ് കൊടിമരം വെച്ചത്. നിലവിൽ സിപിഐഎമ്മിന് പിന്തുണ നൽകുന്ന ഇദ്ദേഹത്തിൻ്റെ നേത്യത്വത്തിലുള്ള രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ കൊടിമരമാണ് പിഴുതെടുത്തത്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ മാർച്ചിനിടയിൽ കൊടിമരം പിഴുത്തത്.


