പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന് മരിച്ചു. ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയായിരുന്നു സംഭവം. കൊയിലാണ്ടി കുറുവങ്ങാട് ആണ് സംഭവം. വട്ടാങ്കണ്ടി ബാലന് നായര്‍(75) ആണ് മരിച്ചത്.തൊഴിലാളികള്‍ ചേര്‍ന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലന് നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടമറിഞ്ഞ് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: ലജീഷ്, വിനീത് (കെഎസ്എഫ്ഇ), പരേതനായ വിവേക്. മരുമകള്‍: ശില്പ(ചീക്കിലോട്).


