വിനോദയാത്ര പോയ മരുമകൾ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉമ്മത്തിന്‍കായ ഏതോ തിന്നാൻ കൊള്ളാവുന്ന പഴം ആണെന്നു കരുതി കഴിച്ച വയോധിക മരിച്ചു.

അടിമാലി, കല്ലാര്‍ അറുപതേക്കര്‍ പൊട്ടക്കല്‍ വീട്ടില്‍ ഏലിക്കുട്ടി വര്‍ഗീസാണ് മരിച്ചത്. 89 വയസായിരുന്നു. ജോലിക്കു പോയിരുന്ന മരുമകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏലിക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

താന്‍ രണ്ട് ഉമ്മത്തിന്‍കായ കഴിച്ചെന്ന വിവരം വയോധിക മരുമകളെ അറിയിച്ചു. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്. കുര്യാക്കോസ്, ബാബുക്കുട്ടന്‍, സാബു, ജെസി, ബീന, സാലി എന്നിവരാണ് മക്കള്‍.

