Kerala

മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന്

 

പാലാ: കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്കൂൾ അധ്യാപകനുള്ള പുരസ്കാരത്തിന് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ അധ്യാപകനായ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേൽ അർഹനായി.

അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി പ്രവർത്തിക്കുന്ന എം എം എബ്രാഹം സാർ ഹെഡ്മാസ്റ്ററായും സ്റ്റാഫ് സെക്രട്ടറിയായും പിടിഎ സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുവജനപ്രസ്ഥാനമായിരുന്ന സി വൈ എമ്മിന്റെ ആദ്യകാല രൂപതാ പ്രസിഡൻ്റായും വിവിധ രൂപതകളിൽ യുവജനപ്രസ്ഥാനത്തിന്റെ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു ടേമുകളിൽ രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറായിരുന്ന സാർ ഫാമിലി അപ്പോസ്തലേറ്റിൽ ഇരുപത്തിമൂന്ന് വർഷത്തോളം റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.ഇരുപത്തിയൊൻപത് വർഷക്കാലം പാലാ സെൻറ് തോമസ് കോളേജിൽ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹം വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കായി 25 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായ പൂവരണി സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡന്റായി എം എം എബ്രഹാം മുപ്പത് വർഷങ്ങളായി സേവനം ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top