പാലാ :പാലായിലെ ഏറ്റവും വലിയ മിഷനറി ആയിരുന്നു പരേതനായ മൂഴയിൽ ബേബി ചേട്ടനെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു പാലാ ഗാഢ ലൂപ്പാ പള്ളിയിലെ ഇടവക ദിനാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജോസ് കെ മാണി.ധന്യമായ ജീവിതത്തിന്റെ ഉടമയായിരുന്നു ബേബിച്ചായൻ ;അദ്ദേഹം ചെന്ന മേഖലയിലെല്ലാം വിജയം കൈവരിച്ചിരുന്നായി കാണുവാൻ സാധിക്കും.

2006 ൽ ഈ ഇടവക ഇവിടെ ആരംഭിക്കുമ്പോൾ ഈ ഇടവകയുടെ പ്രവർത്തനം നോക്കി കണ്ടിരുന്ന ആളുകളാണ് ഞങ്ങളൊക്കെ.ഒരു ഇടവകയുടെ വിജയം ആ പള്ളിയുടെ വലുപ്പം നോക്കിയല്ല എത്ര വിശ്വാസികളുണ്ട് എന്ന് നോക്കിയാണ് കാണേണ്ടത്.ആ കാര്യത്തിൽ ഈ ഇടവകക് വിജയം കൈവരിച്ചു എന്ന് കാണുന്നതിൽ സന്തോഷമുണ്ട് .യൂറോപ്പിലൊക്കെ വൻ പള്ളിയുണ്ടി പക്ഷെ വിശ്വാസികളില്ല എന്ന സ്ഥിതിയിലായിരിക്കുമ്പോൾ വിശ്വാസികളെ ഈശോയിലേക്കു അടുപ്പിച്ചു കൊണ്ട് മുന്നേറുന്ന ഈ ഇടവക ഒരു മാതൃക തന്നെയാണ് .

ഈ ഇടവക ഇവിടെ വരുവാനാ കാരണഭൂതനായത് ബേബിച്ചായൻ കാരണമാണ് ഈ ഇടവകയിൽ ഒരു കുഞ്ഞെങ്കിലുമുണ്ടെങ്കിൽ ബേബിച്ചായനെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുമെന്നു ഇടവകക് വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ അഭിപ്രായപ്പെട്ടു .ഈ ഇടവക മാതാവിന്റെ പേരിൽ വന്നതിന്റെ കാരണം ബേബിച്ചായനാണെന്നു ഇടവക സെക്രട്ടറി ബേബി പള്ളിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.യൗസേപ്പിതാവും;തോമ സ്ലീഹയുമൊക്കെ വന്നെങ്കിലും ബേബിച്ചായന്റെ നിർദ്ദേശമാണി എല്ലാവരും മുൻതൂക്കം നൽകിയതെന്ന് ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു .തുടർന്ന് ബേബി മൂഴയിലിന്റെ ഛായാചിത്രം മറ്റത്തിൽ വക്കച്ചൻ അനാച്ഛാദനം ചെയ്തു.
ജോസ് കെ മാണി എം പി ;മറ്റത്തിൽ വക്കച്ചൻ ;ഫാദർ ജോഷി പുതുപ്പറമ്പിൽ ; മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ;സാവിയോ കാവുകാട്ട് ; പള്ളി സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

