പാലാ: പാലാ സഹൃദയ സമിതി നൽകിയ ആദരിക്കൽ ചടങ്ങിൽ താൻ ഇന്നെഴുതിയ കഴുകൻ എന്ന കവിത വായിച്ച് ഓട്ടൻതുളളൽ കലാകാരൻ പാലാ കെ. ആർ മണി.ഇന്ത്യാ പാകിസ്ഥാൻ സംഘർഷഭരിതമായ ആനുകാലിക ദേശീയ സാഹചര്യത്തിൽ പക്ഷിയെ കൊത്തി തിന്നാനടുക്കുന്ന കഴുകനെ വിവരിച്ച കവിതയ്ക്ക് ജനങ്ങൾ നിറഞ്ഞ കൈയടി നൽകിയാണ് സ്വീകരിച്ചത്.

സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ പാലാ കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.ഗാന്ധിജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ:ബാബു സെബാസ്റ്റ്യൻ കെ. ആർ മണിയെ ഷാൾ അണിയിച്ച് ആദരിച്ചു.

തന്നെ ഏറ്റവും വലിയ കലാകാരനാക്കാൻ സഹായിച്ചത് ഇടനാട് എൻ എസ് എസ് സ്കൂളിലെ വിശ്വനാഥൻ സാർ ഉൾപ്പെടെയുള്ള മൂന്ന് അദ്ധ്യാപകരാണെന്ന് മണി അഭിപ്രായപ്പെട്ടു .
ചടങ്ങിൽ രവി പുലിയന്നൂർ ,ഉണ്ണികൃഷ്ണൻ കിടങ്ങൂർ ,ജോഷി ജോൺ ചാവേലിൽ ,ജോസ് മംഗലശരി, ചാക്കോ സി പൊരിയത്ത് ,ഡി ശ്രീദേവി ,ജി ബാബുരാജ് ,വി.എം അബ്ദുള്ള ഖാൻ എന്നിവർ സംസാരിച്ചു.

