
പാലാ : പാലാ നഗരസഭയിലെ ളാലം തോട്ടിലെ കൊണ്ടാട്ട് കടവിലെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ വാർഡ് കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ ഫ്രണ്ട്‌സ് റെസിഡൻസ് അസോസിയേഷൻ അംഗങ്ങളും ഒത്തുചേർന്ന് ഉയർത്തി.

ശക്തമായ വെള്ളം ഒഴുക്ക് ഉണ്ടായിരുന്നതിനാൽ വളരെ ദുഷ്കരമായിരുന്നെങ്കിലും മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററും ജോർജ് ഗുരുക്കളും അദേഹത്തിന്റെ മകൻ അലൻ ജോർജ്, അമൽ രജീഷ് ഇഞ്ചിപ്പറമ്പിൽ റെസിഡൻസ് അസോസിയേഷന്റെ മറ്റ് ഭാരവാഹികളായ സിറിയക്ക് ക്രിസ്റ്റഫർ തോമസ് തെക്കേൽ, ചെറിയാൻ വെള്ളരിങ്ങാട്ട്,
P J ജോസഫ് പുത്തൻപുരക്കൽ, M A ജോൺ മൂഴയിൽ, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഭൂരിഭാഗം ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞത്.കരാട്ടെക്കാരും ;കളരിക്കാരും ഒന്നിച്ചപ്പോഴാണ് ശക്തമായ വെള്ളമൊഴുക്കിനെ അതിജീവിച്ച് ഷട്ടറുകൾ ഉയർത്തുവാൻ കഴിഞ്ഞത്.2015 ലാണ് കൊണ്ടാട്ട കടവ് ഷട്ടർ കെ എം മാണി ഉദ്‌ഘാടനം ചെയ്തത്.വേനൽ കാലത്ത് ഈ ഷട്ടർ മൂലം 250 ഓളം കുടുംബങ്ങൾക്ക് ജല ലഭ്യത ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.കാരൂർ പള്ളി ഭാഗം വരെ എ ഇ ഷട്ടർ മൂലം ജല ലഭ്യത ഉറപ്പ് വരുത്തിയിരുന്നു .

