ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ മുസ്‌ലിം ഗേൾസ് സ്കൂളിന് മികച്ച വിജയം 212 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 211 പേരും വിജയിച്ചു.

28 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു കൂടാതെ 12 പേർക്ക് 9 എ പ്ലസും 10 പേർക്ക് 8 എപ്ലസും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെൻറും പിടിഎയും അഭിനന്ദിച്ചു.


