Kottayam

ആശ്രയയിൽ 64-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

 

കോട്ടയം :ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയo , അനുഗ്രഹ മിഷൻ ബാംഗളൂരു, സെൻ്റ് തോമസ് യൂത്ത് അസ്സോസിയേഷൻ ചെങ്ങളം, റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേർന്ന് 154 വൃക്കരോഗികൾക്ക് നൽകി. ഒപ്പം പൗരോഹിത്യ ജീവിതത്തിന്റെ 50 – ആo വർഷം പൂർത്തീകരിച്ച ആശ്രയയുടെ പ്രസിഡൻ്റ് അഭിവന്ദ്യ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തയെ ആശ്രയ മെമെന്റോ നൽകി ആദരിച്ചു.

ആശ്രയ സെക്രട്ടറി ഫാ ജോൺ ഐപ്പ് ൻ്റെ അദ്ധ്യക്ഷതയിൽ ആശ്രയയുടെ പ്രസിഡൻ്റ് അഭിവന്ദ്യ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത യോഗ ഉദ്ഘാടനവും ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനവും ചെയ്തു. ഡോ. ഉണ്ണിക്കൃഷ്ണൻ (Nephrology dpt, MCH), ശ്രീമതി മിനി പുന്നൂസ് (President IWC of KTM),

അലോഷി അബ്രാഹാം , ശ്രീമതി ഷുബി ജോൺ, , സിസ്റ്റർ ശ്ലോമ്മോ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് വിതരണത്തിൻ്റെ 64 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.

എന്ന് സെക്രട്ടറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top