പാലാ :വലവൂർ :കൈരളിശ്ലോകരംഗം 36 മത് വാർഷികാഘോഷം വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ ശ്ലോകോത്സവമായി നടന്നു. രാവിലെ 8 മണിക്ക് ആചാര്യൻ വിശ്വനാഥൻനായർ അനുസ്മരണം(ആചാര്യ സ്മൃതി ) പ്രസിഡന്റ് ജയചന്ദ്രൻ കോലത്ത്, ആചാര്യപത്നി സാവിത്രിയമ്മ, ആര്യാബിക (സെക്രട്ടറി) ശ്ലോകരംഗം ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.

8.30 ന് ആരംഭിച്ച അക്ഷരശ്ലോക കാവ്യകേളി മത്സരത്തിൽ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുമായി 100 പേരോളം മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾക്ക് വിവിധ ട്രോഫികളോടൊപ്പം സമ്മാനത്തുകയും വൈകിട്ട് 4 മണിക്ക് നടന്ന യോഗത്തിൽ വിതരണം ചെയ്തു. വാർഷികാസമ്മേളനം ഉദ്ഘാടനം അക്ഷര ശ്ലോകം പണ്ഡിതനും കവിയും മുൻചീഫ് സെക്രട്ടറിയുമായ ശ്രീ ജോയ് വാഴയിൽ നിർവഹിച്ചു.

യോഗത്തിൽ ജയചന്ദ്രൻ കോലത്ത് അദ്ധക്ഷനായിരുന്നു. വിശ്വനാഥൻനായർഅനുസ്മരണവും ട്രോഫി സമർപ്പണവും അക്ഷര കേളി പ്രസിഡന്റ് വി.കെ.സുധാകരൻനിർവഹിച്ചു. പങ്കജാക്ഷൻ നായർ ട്രോഫി സമർപ്പണവും അനുസ്മരണവും മീനച്ചിൽ താലൂക്ക് N. S. S. യൂണിയൻ ചെയർമാനും ഗുരുവായൂർ ദേവസ്വംമെമ്പറുമായ ശ്രീ മനോജ്. B. നായർ കുമാരകവി പുരസ്‌കാരം നേടിയ അനഘ. ജെ. കോലത്തിനെയുംവെണ്മണി പുരസ്‌ക്കാരവും അബുദാബി ശക്തി
അവാർഡ് ജേതാവ് ശ്രീകാന്ത് താമരശ്ശേരിയെയുംഅനുമോദിച്ചു. മുത്തശ്ശിപുരസ്‌ക്കാരം ദേവകൃഷ്ണക്കും ശ്ലോകതാരകം പുരസ്‌കാരം ആർദ്രകൃഷ്ണൻകുട്ടിക്കും സമർപ്പിച്ചു. കൺവീനർ ബാലു. S. നായർ നന്ദി പ്രകാശിപ്പിച്ചു.
5.30 നടന്ന കാവ്യസന്ധ്യ പ്രശസ്ത കവി ശ്രീ P. രാമൻ ഉദ്ഘാടനം ചെയ്തു. ശ്രീ ജോയ് വാഴയിൽ,സുധാകരൻ. V. K., രഘു. കെ. ആർ., ശ്രീമതി വിഷ്ണുപ്രിയ, പൂർണ്ണിമ, സൗമ്യ, ജയലക്ഷ്മി, അന്നപൂർണ്ണ, അനഘ, രോഷ്നി, ഹരിശങ്കർ തുടങ്ങിയ കവികൾ കവിതകൾ അവതരിപ്പിച്ചു.രമ്യ ഗോകുലനാഥ് കാവ്യ പഠനവും നന്ദിയും പ്രകാശിപ്പിച്ചു. അക്ഷര ശ്ലോകസദസ്സോടെ പരിപാടി അവസാനിച്ചു.

