Kerala

പാലാ നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ യു ഡി എഫ് പ്രതിഷേധ യോഗം നാളെ രാവിലെ മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്യും

പാലാ :പാലാ നഗരസഭയിലെ കെടുകാര്യസ്ഥതയ്ക്കെതിരെ യു  ഡി എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നാളെ മെയ് 3 നു പ്രതിഷേധ യോഗം ചേരുന്നു .രാവിലെ 10 മണിക്ക് ളാലം പാലം ജങ്ഷനിൽ ചേരുന്ന യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും . പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫസർ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിക്കും .

നഗരസഭാ ഭരണത്തിനെതിരെ പ്രതിപക്ഷ മെമ്പർമാർ കഴിഞ്ഞ ദിവസങ്ങളിൽ പത്ര സമ്മേളനം നടത്തിയത് നഗരസഭാ യോഗത്തിൽ ഒച്ചപ്പാട് സുഷ്ടിച്ചിരുന്നു.ഇരു പക്ഷവും തമ്മിൽ കടുത്ത വാക്കേറ്റമാണ് നടന്നത് .ഇത് സംബന്ധിച്ച വിശദമായ വാർത്തകൾ കോട്ടയം മീഡിയാ നൽകിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top