Kerala

കോട്ടയം എക്സൈസ് നടത്തിയ റെയ്ഡിൽ കുടയംപടി ഭാഗത്ത് നിന്ന് 6 പേരെ കഞ്ചാവുമായി പിടികൂടി: ഏറെ നാളുകളായി ഇവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു, ഒരാൾ കരാട്ടെ ബ്ളാക്ക് ബെൽറ്റ്

കോട്ടയം എക്സൈസ് നടത്തിയ റെയ്ഡിൽ കുടയംപടി ഭാഗത്ത് നിന്ന് 6 പേരെ കഞ്ചാവുമായി പിടികൂടി: ഏറെ നാളുകളായി ഇവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു, ഒരാൾ കരാട്ടെ ബ്ളാക്ക് ബെൽറ്റ്

ഇതിൽ ജിഷ്ണു സുധാകരനെ (34) 15 ഗ്രാം കഞ്ചാവുമായും ,ജിതിൻ (25) 5 ഗ്രാം കഞ്ചാവുമായും ,നിക്കു അലക്സ് (36) 10.ഗ്രാം കഞ്ചാവുമായും ,അനന്തു പി.എസ് (29) 8 ഗ്രാം കഞ്ചാവുമായും അമൽ പി.കെ (26) 5 ഗ്രാം കഞ്ചാവുമായും ,വിപിൻ ബിനു (25) 5 ഗ്രാം കഞ്ചാവുമായുമാണ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ ,അസിസ്റ്റൻ്റ് സർക്കിൾ ഇൻസ്പെക്ടർ ബി ആനന്ദ രാജിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി ആനന്ദരാജ് ,സി.കെ സുരേഷ് ,ഗ്രേഡ് പ്രിവൻ്റീവ് ആഫീസർ നിഫി ജേക്കബ്ബ് ,സിവിൽ എക്സൈസ് ആഫീസർ വിനോദ് കുമാർ വി ,ഡ്രൈവർ സുരേഷ് എന്നിവർ സംഘത്തിൽ പങ്കാളികളായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top