ഇന്ദ്രജിത് സർക്കാർ എന്ന 30 വയസുകാരനായ ആസാം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. 1.1 കിലോഗ്രാം കഞ്ചാവുമായി 29.04.24 തീയതി വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു നിന്നും പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിശ്രീ. ഷാഹുൽ ഹമീദ് എ. IPS ന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പോലീസുമായി ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.


