പാലാ: കൊട്ടാരമറ്റം ഹമ്പിൽ കാറുകൾ കടുങ്ങുന്നത് പതിവാകുന്നു. ഡ്രൈവർമാരുടെ പരിചയ കുറവാണ് കാരണമാകുന്നതെന്നാണ് സമീപത്തുള്ള ഓട്ടോക്കാർ പറയുന്നത്.


കൂടുതലും വലിയ കാറുകളാണ് കുടുങ്ങുന്നത്. കൊട്ടാരമറ്റം ഭാഗത്ത് നിന്ന് സന്തോം കോമ്പ്ളക്സിലേക്ക് തിരിയുമ്പോളാണ് വലിയ കാറുകൾ അടിച്ചില്ലിൽ വീണ പോലെ ഹമ്പിൽ കുടുങ്ങുന്നത്. സമീപത്തെ ഓട്ടോ റിക്ഷാക്കാരാണ് കാറ് ഹമ്പിൽ നിന്നും മാറ്റിയെടുക്കാൻ നേതൃത്വം നൽകിയത്

