മൂലമറ്റം:ഹൈബ്രിഡ് ഗഞ്ചാവുമായി
” ആവേശം” സിനിമ മേക്കപ്പ് മാൻ RG വയനാടനെ എക്സൈസ് അറസ്റ്റ് ചെയ്തു.
മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ RG വയനാടൻ എന്നു അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെ ഇന്ന് പുലർച്ചെ ഹൈബ്രിഡ് ഗഞ്ചാവുമായി മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് .കെ യും സംഘവും പിടി കൂടി .

കേരള യുവത്വത്തെ അക്രമത്തിലേക്കും ലഹരിയിലേക്കും വഴിതെറ്റിച്ച രീതിയിൽ പരക്കെ ചർച്ചയായ മെഗ ഹിറ്റ് സിനിമ ആവേശം ഉൾപ്പെടെ ; ഇപ്പോൾ തീയേറ്ററുകളിൽ ഹിറ്റ് ചാർട്ടിൽ ഉള്ള പൈങ്കിളി , സൂക്ഷമ ദർശ്ശിനി , രോമാഞ്ചം, ജാനേമൻ തുടങ്ങിയ നിരവധി
ഹിറ്റ് സിനിമയിൽ താരങ്ങളെ അണിയിച്ച് ഒരുക്കിയത് RG വയനാടൻ ആയിരുന്നു.
എക്സൈസ് വകുപ്പിൻ്റെ ” ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ” കോമ്പിംഗിൻ്റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് ഗഞ്ചാവുമായി പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് .കെ ഒപ്പം അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും പങ്കെടുത്തു.

