പാലാ :ട്രേഡ് യൂണിയൻ രംഗത്ത് വിജയ കരമായി 40 വർഷത്തെ സേവന പാരമ്പര്യമുള്ള ജോസുകുട്ടി പൂവേലിയെ കേരളാ കോൺഗ്രസ് എം കരൂർ മണ്ഡലം സമ്മേളനത്തിൽ ജോസ് കെ മാണി എം പി ഉപഹാരം നൽകി ആദരിച്ചു.

ഒരു കുടയും കുഞ്ഞി പെങ്ങളും എന്ന നിലയിൽ ഒരു സൈക്കിളിലായിരുന്നു പാർട്ടി പ്രവർത്തനത്തിന്റെ തുടക്കം .ജോസുകുട്ടിയുടെ ആ സൈക്കിൾ കടന്നു ചെല്ലാത്ത ഊട് വഴികളില്ല കരൂർ പഞ്ചായത്തിൽ . കെ ടി യു സി യുടെ യൂണിറ്റ് കമ്മിറ്റി യോഗങ്ങളിലെല്ലാം ജോസുകുട്ടി അന്ന് പൊയ്ക്കൊണ്ടിരുന്നത് ഒരു പഴയ സൈക്കിളിലായിരുന്നു .കരൂർ പഞ്ചായത്തിൽ കെ ടി യു സി ക്കു അടിത്തറയുണ്ടാക്കിയത് ജോസുകുട്ടി പൂവേലിയുടെ ശ്രമം ഫലമായിരുന്നു .40 വര്ഷം മുമ്പ് നടന്ന ടെസ്റ്റ് വെട്ട് കാലത്ത് കെ ടി യു സി രണ്ടാം സ്ഥാനം നേടിയത് ജോസുകുട്ടിയുടെ ആശ്രാന്ത ശ്രമങ്ങളുടെ ഭാഗമായാണ്.അന്ന് കരൂർ പഞ്ചായത്തിൽ ട്രേഡ് യൂണിയനുകൾ തമ്മിൽ ശീതസമരം നടന്നിരുന്നു .
അന്ന് ദേശീയ പാർട്ടിയായ എ ഐ ടി യു സി യെ തള്ളിമാറ്റിയാണ് കെ ടി യു സി കടന്നു വന്നത് .തുടർന്നങ്ങോട്ട് എല്ലാ പഞ്ചായത്തുകളിലും കെ ടി യു സി ശക്തമായ സാന്നിധ്യമായി രംഗത്ത് വന്നു .ഇന്ന് ഏകദേശം 200 ഓളം ട്രേഡ് യൂണിയന്റെ അമരക്കാരനാണ് ജോസുകുട്ടി പൂവേലി.പക്ഷെ തെരെഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നിന്നെല്ലാം അകലെയാണ് ഈ കേരളാ കോൺഗ്രസുകാരൻ .മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിലും ,ഇരുപത്തിയാറാം വാർഡിലും പല തവണ മത്സരിക്കാൻ സാധ്യത തെളിഞ്ഞെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ പല കാരണങ്ങൾ കൊണ്ടും അതൊക്കെ നഷ്ടപ്പെടുകയായിരുന്നു .
കാലം തെറ്റിയാണ് ജോസുകുട്ടി പൂവേലിക്ക് സ്വന്തം പാർട്ടിയുടെ ഈ അംഗീകാരം ലഭ്യമായതെങ്കിലും ഇനിയും അംഗീകാരങ്ങൾ തേടിയെത്തുമെന്ന് കാര്യത്തിൽ അനുയായികൾക്ക് യാതൊരു തർക്കവുമില്ല .

