പാലാ:ഓട്ടോകളിൽ മീറ്റർ പിടിപ്പിച്ച് ഓട്ടം പോകണം അല്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ ഒട്ടിക്കണം എന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി.(എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ആവശ്യപ്പെട്ടു .

വൻ നഗരങ്ങളിൽ നടപ്പാക്കാവുന്ന നിയമം ചെറുപട്ടണങ്ങളിൽ നടപ്പിലാക്കുന്നത് ഓട്ടോ കൊണ്ട് ജീവിക്കുന്ന ഡ്രൈവർമാരുടെ കുടുംബങ്ങൾക്ക് പട്ടിണിയാവും സമ്മാനിക്കുക .ജനകീയതയില്ലാത്ത നിയമങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തേണ്ടതുണ്ട് .നിയമം കർശനമാക്കുന്നു പക്ഷം ഓട്ടോകൾ ഓട്ടം നിർത്തി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ജോസുകുട്ടി പൂവേലിൽ അറിയിച്ചു . പ്രസ്തുത തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ മാണി എംപിക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു.

