
ഭരണങ്ങാനം അൽഫോൻസാ ഷ്റൈനിൽ നാളെ രാവിലെ 9. 30 ന് മുതിർന്ന സമർപ്പിതർ ഒത്തുചേരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ ചൈതന്യത്തിൽ ജീവിത സായാഹ്നം പ്രാർത്ഥനാപൂർണ്ണവും അതിവിശുദ്ധവും ആക്കുന്നതിനുള്ള സമർപ്പണ പ്രാർത്ഥനാ ദിനമാണിത്. വിവിധ സന്യാസ സഭകളിൽ പെട്ട 150ലധികം സമർപ്പിതർ ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ നോമ്പിന്റെ ചൈതന്യത്തിൽ ജീവിതം നവീകരിക്കുന്നതിന് ഭാഗമായി കുമ്പസാരിക്കുന്നതിന് പ്രായമായവർക്ക് പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ജപമാല പ്രാർത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ ദിവ്യകാരുണ്യ ആരാധനയും അഭിഷേക പ്രാർത്ഥനയും സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും. പരിശുദ്ധ കുർബാനയും തുടർന്ന് ഉച്ചഭക്ഷണവും മുതിർന്ന സമർപ്പിതർക്കായി ക്രമീകരിച്ചിട്ടുണ്ട്. ഭരണങ്ങാനം അസീസി ആശ്രമ ശ്രേഷ്ഠൻ റവ. ഫാ. മാർട്ടിൻ മാന്നാത്ത്, റവ.ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഫാ. ആന്റണി തോണക്കര എന്നിവർ സന്ദേശങ്ങൾ നൽകും. സൗഖ്യ ശുശ്രൂഷയ്ക്കും അഭിഷേക പ്രാർത്ഥനയ്ക്കും ഷ്റൈൻ ആത്മീയ പിതാക്കന്മാരായ റവ.ഫാ. അബ്രഹാം കണിയാംപടി, റവ.ഫാ. അലക്സാണ്ടർ മൂല കുന്നേൽ, റവ. ഫാ. അബ്രഹാം ഏരിമറ്റത്തിൽ,റവ. ഫാ. സെബാസ്റ്റ്യൻ നടുത്തടം, റവ. ഫാ. കുരുവിള തുടിയൻപ്ലാക്കൽ,റവ. ഫാ. ജോർജ് ചീരാംകുഴി,റവ. ഫാ. തോമസ് തോട്ടുങ്കൽ എന്നിവർ നേതൃത്വം നൽകും.
റവ. ഫാ. ജോസഫ് അമ്പാട്ട് പരിശുദ്ധ കുർബാന അർപ്പിക്കും. ഷ്റൈൻ റെക്ടർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ സന്ദേശം നൽകും.

