
പാലാ:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാലാ മാർത്തോമാ ചർച്ച് റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈബർ സാമ്പത്തിക സുരക്ഷ സെമിനാറും വനിതാ ദിന ആചരണവും മാർച്ച് എട്ടിന് രാവിലെ 10 ന് ടോംസ് ചേമ്പറിൽ സംഘടിപ്പിക്കും.
സെമിനാറിന്റെയും വനിതാദിന ആചരണങ്ങളുടെയും ഉദ്ഘാടനം പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ നിർവഹിക്കും.സെമിനാറിൽ റിസർബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരതാ പ്രോഗ്രാം ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലറും മുൻ ഫെഡറൽ ബാങ്ക് സീനിയർ മാനേജരുമായ ജെയിംസ് മാത്യു ക്ലാസ് നയിക്കും. ളാലം ബ്ലോക്ക് ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ വനിതാദിന സന്ദേശം നൽകും.റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ വി അബ്രാഹം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എംഎസ് സെബാസ്റ്റ്യൻ സെക്രട്ടറി ബിജോയ് മണർക്കാട് തുടങ്ങിയവർ സംസാരിക്കും.

