പാലാ:ബ്രില്യന്റ് മുൻസിപ്പാലിറ്റിയിൽ ആയിരുന്നെങ്കിൽ കെട്ടിട നികുതി കിട്ടി മുനിസിപ്പാലിറ്റിയുടെ സാമ്പത്തീക ദാരിദ്ര്യം തീർന്നേനെയെന്ന് മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു.മുനിസിപ്പാലിറ്റിക്ക് അത് വിധിച്ചിട്ടില്ല അത് മുത്തോലി പഞ്ചായത്തിനാണ് വിധിച്ചിട്ടുള്ളതെന്നും തോമസ് പീറ്റർ കൂട്ടിച്ചേർത്തു.ബ്രില്യന്റ് സ്റ്റഡി സെന്റര് പാലാ ജനറൽ ആശുപത്രിയിലേക്ക് നൽകിയ എയർ പോർട്ട് കസേരകൾ നൽകുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ടാണ് പുതിയ ചെയർമാൻ കളിയും കാര്യവുമായി ഇങ്ങനെ പറഞ്ഞത്.

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി,ആർ എം ഒ ഡോ രേഷ്മ സുരേഷ്, ഡോ അരുൺ എം, നഴ്സിംഗ് സൂപ്രണ്ട് ഷരീഫാ, ഡോ പി എസ് ശബരീനാഥ്, മുനിസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിസ്സിക്കുട്ടി മാത്യു, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർമാരായ ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ജെയിസൺ മാന്തോട്ടം, കെ എസ് രമേശ്ബാബു, പീറ്റർ പന്തലാനി, കെ എച്ച് ഷെമി എന്നിവർ പ്രസംഗിച്ചു.

