പാലാ :മൂന്നിലവ് :മൂന്നിലവ് പഞ്ചായത്തിൽ ബിജെപി പൂഴിക്കടകൻ പ്രയോഗിച്ചപ്പോൾ ശൗചാലയം പ്രവർത്തന ക്ഷമമായി എന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക് കോട്ടയം മീഡിയയെ അറിയിച്ചു .

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിന് ശൗചാലയത്തിനു വെള്ളം ലഭിച്ചിരുന്ന കുഴൽ കിണർ വെള്ളം കയറി പ്രവർത്തന ക്ഷമമല്ലാതായി.തുടർന്നാണ് ശൗചാലയം പൂട്ടേണ്ടി വന്നത്.മൂന്നിലവ് പോലെയുള്ള മലയോര ഗ്രാമത്തിൽ വികസനത്തിനായി ഒട്ടേറെ തടസ്സങ്ങളും ,ഫണ്ടിന്റെയും അപര്യാപ്തതയുമുണ്ട് .പക്ഷെ ഇതിനൊക്കെ പ്രോജക്ട് വച്ച് അനുമതി നേടി വരുമ്പോൾ കാലതാമസമുണ്ടാവുന്നുണ്ട് .നമ്മുടെ ഭരണ സംവിധാനത്തിലെ തകരാണത്.
മൂന്നിലവ് പഞ്ചായത്തിൽ ശൗചാലയം വേണ്ടത് ജനങ്ങളുടെ ആവശ്യമാണ് അത് ഫണ്ട് സംഘടിപ്പിച്ചു ഫല പ്രാപ്തിയിലെത്തിയപ്പോൾ അത് തങ്ങളുടെ പൂഴിക്കടകൻ പ്രയോഗം കൊണ്ടാണെന്നു ബിജെപി പറയുമ്പോൾ പൂഴിക്കടകനല്ല അത് വെറും പൂഴിയേറ് മാത്രമാണെന്ന് പറയേണ്ടി വരും.മൂന്നിലവ് പഞ്ചായത്തിലെ വികസനങ്ങൾ സമയ ബന്ധിതമായി മുന്നോട്ട് കൊണ്ട് പോകുവാനുള്ള ശ്രമങ്ങളാണ് യു ഡി എഫിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്നും മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക് പറഞ്ഞു .

