കോട്ടയം: മൂന്നിലവ്: ബി.ജെ.പി യുടെ പൂഴിക്കടകൻ പ്രയോഗം ഫലം ചെയ്തു. ശൗചാലയം തുറന്ന് നല്കി പഞ്ചായത്ത്
മൂന്നിലവ് പഞ്ചായത്തിലെ ശൗചാലയം അടച്ച് പൂട്ടിയിട്ട് ഒരു വർഷത്തോളമായിരുന്നു. ബി.ജെ.പി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പല തരത്തിലുള്ള സമരങ്ങൾ നടത്തിയിരുന്നു.
ഇത് കൊണ്ടും ഫലമില്ലാതെ വന്നപ്പഴാണ് ബി.ജെ.പി അവസാന ശ്രമമെന്ന നിലയിൽ പൂഴിക്കടകൻ പുറത്തെടുത്തത്.

പഞ്ചായത്തിന്
കഴിയുന്നില്ലെങ്കിൽ ഞങ്ങൾ ശൗചാലയത്തിലേക്ക് വെള്ളം എത്തിച്ച് നല്കാമെന്നും അതിനുള്ള അനുമതി നല്കണം എന്നും കാണിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് അപേക്ഷ സമർപ്പിച്ചതോടെ കാര്യങ്ങൾ ഉഷാറാവുകയായിരുന്നു. ഉള്ളത് പറഞ്ഞാൽ അമ്മ തല്ലുകൊള്ളും , അല്ലങ്കിൽ അപ്പൻ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥയിലായി കാര്യങ്ങൾ.
അനുമതി കൊടുത്താൽ ഭരണ പരാജയം ചർച്ച ചെയ്യപ്പെടും കൊടുത്തില്ലെങ്കിൽ ശൗചാലയത്തിൽ വെളളം എത്തിക്കേണ്ടി വരും എന്ന നിലയിലായി കാര്യങ്ങൾ.
ഈ അപേക്ഷ പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി, അനുമതി നിഷേധിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു.
എന്തായാലും നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് യഥാർത്ഥ പ്രതിപക്ഷത്തിൻ്റെ റോൾ ബി.ജെ.പിഭംഗിയായി ചെയ്യുന്നുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.

