പാലാ :കേരളാ കോൺഗ്രസ് (ഡി) ചെയർമാൻ സജി മഞ്ഞക്കടമ്പന്റെ പിതാവ് എം കെ ജോസഫിനെ കേരളാ കോൺഗ്രസ് (എം) ആദരിച്ചു .കേരളാ കോൺഗ്രസിന്റെ രൂപീകരണ കാലഘട്ടം മുതൽ കേരളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന എം കെ ജോസഫിനെ കേരളാ കോൺഗ്രസ് കാരൂർ മണ്ഡലം കമ്മിറ്റിയാണ് ആദരിച്ചത് .ജോസ് കെ മാണി ഷാൾ അണിയിച്ചാണ് ആദരിച്ചത് .

70 വയസിനു മുകളിൽ പ്രായമുള്ള പഴയ കേരളാ കോൺഗ്രസുകാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കെ സി (ഡി) ചെയർമാൻ സജി മഞ്ഞക്കടമ്പന്റെ പിതാവ് എം കെ ജോസഫിനെ ആദരിച്ചതെന്നു സംഘാടകർ കോട്ടയം മീഡിയയോട് പറഞ്ഞു .ഇതിന്റെ ഭാഗമായി ജെയ്‌സൺ മാന്തോട്ടത്തിന്റെ പിതാവ് മത്തായി മാന്തോട്ടത്തെയും ജോസ് കെ മാണി ആദരിച്ചു .

