
കോട്ടയം :മേലുകാവ് : മിനച്ചിൽലിഗൻ സർവ്വിസ്സ് അതോറിറ്റിയുടെ അദാലത്തിൽ പങ്കൊടുത്തു മടങ്ങിയ മൂന്നിലവ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പറും LDF മൂന്നിലവ് മഡലം കൺവിനറുമായ അജിത് ജോർജിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി ജോൺസൻ പാറക്കലിനെ മേലുകാവ് പോലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
പ്രതി വാക്കത്തിക്ക് വെട്ടി അജിതിനെ പരിക്കേൽപ്പിക്കുക ആയിരുന്നു. മൂന്നിലവ് പഞ്ചാത്തിനെതിരെ നൽകിയ 6 പരാതികളിലാണ് പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡൻസിനെയും, മെമ്പർമാരെയും അദാലത്തിൻ വിളിപ്പിച്ചിരുന്നുഅദാലത്തിൻ റിട്ട. ജസ്ജി ഉൾപ്പെടെയുള്ള മദ്ധ്യസ്ഥർ പരാതികളിൽ കഴമ്പില്ലാ എന്നും പരാതികൾ പിൻവലിക്കുന്നതാണ് നല്ലത് എന്നും ഉപദേശിച്ചിരുന്നു.
തുടർന്ന് പുറത്ത് ഇറങ്ങി റോഡ് സെഡിലൂടെ നടന്ന് പോവുക ആയിരുന്ന പഞ്ചായത്ത് മെമ്പർ അജിത്തിനെ ജോൺസൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ഓടയിൽചാടി രക്ഷപെട്ട അജിത്തിനെ വാഹനത്തിൽ കരുത്തിയിരുന്ന വാക്കത്തിയുമായി വന്നു വെട്ടി പരിക്കേൽപ്പിക്കയും ചെയ്തു.
കൈയ്യിൽ വെട്ടേറ്റ അജിത് Pmc ആശുപത്രിയിൽ ചികിൽസയിൻ ആണ്.

